video
play-sharp-fill

പഹല്‍ഗാം ഭീകരാക്രമണം; നാലിടങ്ങളിൽ ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്; രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയതായി സൂചന; ഒരിടത്തുവെച്ച്‌  വെടിവെയ്പ്പ് നടന്നു

പഹല്‍ഗാം ഭീകരാക്രമണം; നാലിടങ്ങളിൽ ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്; രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയതായി സൂചന; ഒരിടത്തുവെച്ച്‌ വെടിവെയ്പ്പ് നടന്നു

Spread the love

ഡൽഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്.

ഒരിടത്തുവെച്ച്‌ സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയില്‍ വെടിവയ്പ് നടന്നു.
ഭീകരർ നിലവില്‍ ത്രാല്‍ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന.

അതേസമയം, പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങള്‍ക്കുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്.