video
play-sharp-fill

വമ്പിച്ച ഓഫറുകളും വിലക്കുറവും! കോട്ടയത്തെ എന്റെ കേരളം പ്രദർശന വിപണന മേളയില്‍ തിരക്കേറി കണ്‍സ്യൂമർ ഫെഡ് സ്റ്റാള്‍; കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ലഭ്യമാണ്; രക്ഷകർത്താക്കൾക്ക് ആശ്വാസം

വമ്പിച്ച ഓഫറുകളും വിലക്കുറവും! കോട്ടയത്തെ എന്റെ കേരളം പ്രദർശന വിപണന മേളയില്‍ തിരക്കേറി കണ്‍സ്യൂമർ ഫെഡ് സ്റ്റാള്‍; കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ലഭ്യമാണ്; രക്ഷകർത്താക്കൾക്ക് ആശ്വാസം

Spread the love

കോട്ടയം: വമ്പിച്ച ഓഫറുകളും വിലക്കുറവുമായി എന്റെ കേരളം പ്രദർശന വിപണന മേളയില്‍ തിരക്കേറി കണ്‍സ്യൂമർ ഫെഡ് സ്റ്റാള്‍.

മേള കാണാൻ എത്തുന്നവർ കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് കണ്‍സ്യൂമർ ഫെഡ് ഒരുക്കിയിരിക്കുന്നത്.
സ്‌കൂള്‍ തുറക്കാൻ ഇനി ഒരു മാസം ബാക്കി നില്‍ക്കേ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ഇവിടെ ലഭ്യമാണ്.

പൊതു വിപണിയില്‍ നിന്ന് 30 ശതമാനം വരെ വിലക്കുറവാണ് ഇവിടെ. ബുക്ക്, ബാഗ്, പേന, പേപ്പർ, കുടകള്‍ അങ്ങനെ തുടങ്ങി വിദ്യാർത്ഥികള്‍ക്ക് വേണ്ടതെല്ലാം ഒറ്റ കുടകീഴില്‍ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം, ത്രിവേണി സാധനങ്ങള്‍ക്കും വിലക്കുറവില്‍ ലഭ്യമാണ്. 160 പേജുള്ള ബുക്കിന് 28.80 രൂപയും 200 പേജുളളതിന് 40.20 രൂപയുമാണ് വില.

പേപ്പർ റോള്‍-45, ബാഗ്- 628, കുട- 535, എന്നിങ്ങനെയാണ് വില. സ്‌കെയില്‍, പേപ്പർ, സ്‌കൂള്‍ ബോക്‌സുകള്‍, വാട്ടർ ബോട്ടില്‍, പെൻസില്‍ തുടങ്ങി എല്ലാം ഇവിടെ ലഭിക്കും.

നിത്യോപയോഗ സാധനങ്ങളായ മഞ്ഞള്‍പ്പൊടി, മുളക് പൊടി, അരിപ്പൊടി,വെളിച്ചണ്ണ എന്നിവയ്ക്കും 20 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്.

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ സർക്കാർ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കണ്‍സ്യൂമർഫെഡിന്റെ വിപണി രക്ഷകർത്താക്കള്‍ക്ക് സഹായമായി മാറിയിരിക്കുകയാണ്.