video
play-sharp-fill

രാജ്യം വിടാനുള്ള സമയ പരിധി അവസാനിച്ചു! 537 പാകിസ്ഥാനികള്‍ ഇന്ത്യ വിട്ടു; കേരളത്തില്‍ നിന്ന് ആറ് പേര്‍

രാജ്യം വിടാനുള്ള സമയ പരിധി അവസാനിച്ചു! 537 പാകിസ്ഥാനികള്‍ ഇന്ത്യ വിട്ടു; കേരളത്തില്‍ നിന്ന് ആറ് പേര്‍

Spread the love

ഡല്‍ഹി : ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു.

ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ അവസരം നല്‍കിയിരുന്നത്.
ഇതിനകം 537 പാകിസ്ഥാനികള്‍ അട്ടാരി അതിർത്തി വഴി മടങ്ങിയതായി കേന്ദ്രം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ഇതില്‍ ആറുപേർ കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

ഇന്ത്യ വിട്ടവരില്‍ 9 പേർ നയതന്ത്ര ഉദ്യോഗസ്ഥരാണ് . ഇന്ന് മാത്രം 237 പാക് പൗരൻമാർ ഇന്ത്യ വിട്ടു. അതേസമയം പാകിസ്ഥാനില്‍ നിന്ന് 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. ഇവരില്‍ 14 പേർ നയതന്ത്ര ഉദ്യോഗസ്ഥരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ കണക്കനുസരിച്ച്‌ കേരളത്തില്‍ 104 പാകിസ്ഥാനികളാണ് ഉള്ളത്. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുൻപ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച്‌ ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്.

14വർഷത്തിലേറെയായി ഇവിടെ തങ്ങുന്നവർക്ക് പൗരത്വം ലഭിക്കും. ഇവർ ഉടൻ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല. ഇവർക്ക് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. 55പേർ സന്ദർശക വിസയിലും 3പേർ മെഡിക്കല്‍ വിസയിലും എത്തിയവരാണ്. സന്ദർശക വിസയിലെത്തിയവർ 27നും മെഡിക്കല്‍ വിസക്കാർ29നും രാജ്യം വിടണം. ചികിത്സയിലുള്ളവരുടെ അവസ്ഥ പരിശോധിച്ചശേഷം ഇളവ് ആവശ്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി തേടും. ഒരാള്‍ വിസയില്ലാതെ അനധികൃതമായി തങ്ങിയതിന് തൃശൂരിലെ ജയിലിലാണുള്ളത്. കേസില്‍ തീരുമാനമായ ശേഷമേ മടക്കിവിടൂ.