video
play-sharp-fill

ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടത്തി ; ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൻ അരവിന്ദാക്ഷൻ നായരെ പ്രസിഡന്റായും കെ എൻ പ്രദീപ് കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു

ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടത്തി ; ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൻ അരവിന്ദാക്ഷൻ നായരെ പ്രസിഡന്റായും കെ എൻ പ്രദീപ് കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു

Spread the love

ഏറ്റുമാനൂർ : 1973 ൽ രൂപീകരിച്ച് 52 വർഷം പൂർത്തിയാക്കിയ ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2025 ലെ വാർഷിക പൊതുയോഗവും 2025-26 കാലത്തെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും 27-04-2025 ൽ പ്രസിഡന്റ് എൻ അരവിന്ദാക്ഷൻ നായരുടെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

ജോ. സെക്രട്ടറി എ.ബി ശ്രീകുമാർ സ്വാഗതം അർപ്പിക്കുകയും സെക്രട്ടറി എൻ അജയകുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ കെ എൻ സോമദാസൻ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.

തുടർന്ന് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൻ അരവിന്ദാക്ഷൻ നായർ പ്രസിഡന്റായും ജയശ്രീ ഗോപിക്കുട്ടൻ, ജോസഫ് പോൾ എന്നിവർ വൈസ് പ്രസിഡന്റായുo കെ എൻ പ്രദീപ് കുമാർ സെക്രട്ടറിയായും എ ബി ശ്രീകുമാർ ജോയിന്റ് സെക്രട്ടറിയായും ഭുവനചന്ദ്രൻ ഓഫീസ് സെക്രട്ടറിയായും കെ എൻ സോമദാസൻ ട്രഷററായും ഉള്ള 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വൈസ് . പ്രസിഡൻ്റ് ജോസഫ് പോൾ നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group