video
play-sharp-fill

‘സുധി ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം അടിച്ചിട്ടില്ല; അത് മണത്താല്‍ നിങ്ങളൊക്കെ ഇവിടെ നിന്ന് ഓടും ‘; സോഷ്യല്‍ മീഡിയയില്‍ വൈറലായി രേണു സുധിയുടെ വാക്കുകൾ

‘സുധി ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം അടിച്ചിട്ടില്ല; അത് മണത്താല്‍ നിങ്ങളൊക്കെ ഇവിടെ നിന്ന് ഓടും ‘; സോഷ്യല്‍ മീഡിയയില്‍ വൈറലായി രേണു സുധിയുടെ വാക്കുകൾ

Spread the love

കൊല്ലം : അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി കുടുംബത്തിന് നല്‍കിയത് വലിയ ചർച്ചയായിരുന്നു.

കൊല്ലം സുധിയുടെ ഭാര്യ രേണുകയുടെ ആഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത്. ദുബായ് മലയാളിയായ യുസഫ് എന്നയാളാണ് സുധിയുടെ ഗന്ധത്തെ പെർഫ്യൂമാക്കി മാറ്റിയത്.

ഇപ്പോഴിതാ ആ പെർഫ്യൂമിനെക്കുറിച്ച്‌ രേണു സുധി പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ പെർഫ്യൂം ദേഹത്ത് അടിക്കാനുള്ളതല്ലെന്ന് രേണു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്കും കിച്ചുവിനും എന്റെ വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണതെന്നും അത് തുറന്ന് മണക്കുമ്പോള്‍ സുധി ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടെന്ന് തോന്നുമെന്നും രേണു പറഞ്ഞു.

രേണുവിന്റെ വാക്കുകളിലേക്ക്..
‘ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണത്. അത് ഇന്നീ നിമിഷം വരെ അടിച്ചിട്ടില്ല. ദേഹത്ത് അടിക്കുന്ന പെർഫ്യൂം അല്ല. സുധി ചേട്ടനെ ഓർക്കുമ്ബോള്‍ അത് തുറന്ന് ഒന്ന് മണക്കും. അപ്പോള്‍ സുധി ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്ന് തോന്നും. അതിന് വേണ്ടിയുട്ടുള്ള പെർഫ്യൂമാണത്. അത് അടിക്കാൻ പറ്റത്തില്ല. നിങ്ങളൊക്കെ അത് മണത്താല്‍ ഓടും. അതുപോലുള്ള ഒരു സ്‌മെല്ലാണത്.

സുധി ചേട്ടൻ ഷൂട്ടൊക്കെ കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുൻപ് ഷർട്ട് ഊരിവയ്ക്കില്ലേ. അപ്പോഴുള്ള വിയർപ്പിന്റെയൊക്കെ മണമാണത്. അതിന്റെ പെർഫ്യൂം എങ്ങനെ ദേഹത്ത് അടിച്ചുകൊണ്ട് നടക്കാൻ പറ്റും. അത് തീർന്നിട്ടില്ല. അതുപോലെ ഇവിടെ ഇരിപ്പുണ്ട്’- രേണു പറഞ്ഞു.

അപകട സമയത്ത് കൊല്ലം സുധി ധരിച്ച വസ്ത്രങ്ങള്‍ രേണു സൂക്ഷിച്ചിരുന്നു. ഈ വസ്ത്രങ്ങളിലെ ഗന്ധമാണ് ലക്ഷ്മി നക്ഷത്ര ദുബായില്‍ എത്തി പെർഫ്യൂമാക്കി മാറ്റിയത്. ഇതിന്റെ വീഡിയോ ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.