
എരുമേലിയില്‍ കാട്ടില്‍ നിന്ന് നാട്ടിൽ പറന്നെത്തി മയില്‍! പറക്കുന്നതിനിടെ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരണം; പിന്നാലെ മുണ്ടക്കയത്ത് എത്തിയ കുട്ടിത്തേവാങ്കിനെ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍
കോട്ടയം: എരുമേലിയില്‍ കാട്ടില്‍ നിന്ന് പറന്നെത്തിയ മയില്‍ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു.
തുമരംപാറ ചപ്പാത്ത് ഭാഗത്താണ് മയിലിനെ കണ്ടത്. ഏറെ നേരം കഴിയും മുൻപേ പറക്കുന്നതിനിടെ 11 കെ.വി ലൈനില്‍ ചിറക് തട്ടിയതോടെ മയില്‍ ഷോക്കേറ്റ് ചത്തു റോഡില്‍ വീഴുകയായിരുന്നു. ഒടുവില്‍ വനപാലകര്‍ എത്തി നീക്കം ചെയ്തു പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയി.
റോഡിന്റെ നടുക്ക് വീണു കിടന്ന നിലയിലായിരുന്ന മയിലിന്റെ ജഡം കോട്ടയത്ത് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ അടുക്കല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ജഡം എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മുണ്ടക്കയത്ത് കൗതുകമായി എത്തിയത് കുട്ടിത്തേവാങ്കായിരുന്നു. അമരാവതി ആനിക്കുന്ന് ഭാഗത്താണ് കുട്ടിത്തേവാങ്ക് എത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടി കൂട്ടിലടച്ചു കൊണ്ടുപോയി.
Third Eye News Live
0