
പുതിയ വസ്ത്രം വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം; ചിലപ്പോൾ നിങ്ങൾക്ക് അലർജി ഉണ്ടാകാം
കോട്ടയം: പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും ഇടാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍ എപ്പോഴും വസ്ത്രങ്ങള്‍ പുത്തനായിരിക്കില്ല.
ഉപയോഗം അനുസരിച്ച് വസ്ത്രങ്ങളുടെ നിറവും മങ്ങിക്കൊണ്ടേയിരിക്കും. അതിനാല്‍ തന്നെ പുതിയ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ പലരും കഴുകാറില്ല. ശരിക്കും പുതിയ വസ്ത്രങ്ങള്‍ ഇടുന്നതിന് മുൻപ് കഴുകേണ്ടതുണ്ടോ? വസ്ത്രങ്ങള്‍ വാങ്ങിയപാടെ ധരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്നേ കഴുകേണ്ടതിന്റെ ആവശ്യകത ഇതാണ്.
പുതിയ വസ്ത്രത്തിലെ ഡൈ അലർജിക്ക് കാരണമാകുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്ത്രങ്ങള്‍ സിന്തറ്റിക് ഫൈബറുകള്‍ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഈ ഫൈബറുകളില്‍ ഡൈ ചേർത്താണ് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ പുതിയ വസ്ത്രങ്ങളില്‍ ഡൈയുടെ അളവ് കൂടുതലായിരിക്കും. ഇത് നിങ്ങളുടെ ചർമ്മത്തിന് അലർജി പോലുള്ള പ്രശ്‍നങ്ങള്‍ ഉണ്ടാവാൻ കാരണമാകുന്നു. അതിനാല്‍ തന്നെ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്ബ് കഴുകേണ്ടത് അത്യാവശ്യമായ കാര്യമാണ്.
വസ്ത്രത്തില്‍ അണുക്കള്‍, ഫങ്കസ് എന്നിവ ഉണ്ടാകാം
പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് മുൻപ് ഇട്ടുനോക്കുന്നവരാണ് നമ്മളില്‍ പലരും. അത്തരത്തില്‍ പലരും ഇട്ടുനോക്കിയ വസ്ത്രങ്ങളാവാം നമ്മള്‍ വാങ്ങുന്നത്. അതിനാല്‍ തന്നെ വസ്ത്രത്തില്‍ അണുക്കളും ഫങ്കസും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലതരം രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അതുകൊണ്ട് തന്നെ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുൻപ് കഴുകുന്നത് നല്ലതായിരിക്കും.
പുതിയ വസ്ത്രങ്ങളില്‍ രാസവസ്തുക്കള്‍ ചേർന്നിട്ടുണ്ട്
വസ്ത്രങ്ങള്‍ ചുരുങ്ങാതിരിക്കാനും വൃത്തിയുള്ള ഷെയ്പ്പ് ലഭിക്കുന്നതിനും വേണ്ടി പലതരം രാസവസ്തുക്കള്‍ ചേർത്താണ് പുതിയ വസ്ത്രങ്ങള്‍ നിർമ്മിക്കുന്നത്. ഇത് നിങ്ങളുടെ ചർമ്മത്തിന് ദോഷകരമാണ്. അതിനാല്‍ തന്നെ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്ബ് കഴുകേണ്ടത് അത്യാവശ്യമാണ്.