
പഹല്‍ഗാം ഭീകരണാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ തത്സമയ സംപ്രേഷണത്തിന് മാധ്യമങ്ങള്‍ക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ:പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
ഡൽഹി: പഹല്‍ഗാം ഭീകരണാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ തത്സമയ സംപ്രേഷണത്തിന് മാധ്യമങ്ങള്‍ക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.
സൈനിക നടപടികളുടെ തത്സമയ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്കി. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്നാണ് നിർദേശം.
ദേശീയ സുരക്ഷയുടെ ഭാഗമായി, എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും, വാർത്താ ഏജൻസികളും, സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ നിലവിലുള്ള നിയമങ്ങളും
ചട്ടങ്ങളും കർശനമായി പാലിക്കണം. തത്സമയ കവറേജ്, ദൃശ്യങ്ങളുടെ പ്രചരണം തുടങ്ങി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിങ് നടത്തരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻസിറ്റീവ് വിവരങ്ങളുടെ വെളിപ്പെടുത്തല്‍ ശത്രുതാപരമായ ഘടകങ്ങളെ സഹായിക്കുകയും പ്രവർത്തന ഫലപ്രാപ്തിയും ഉദ്യോഗസ്ഥരുടെ സുരക്ഷയും അപകടത്തിലാക്കുകയും ചെയ്യും.
നമ്മുടെ കൂട്ടായ പ്രവർത്തനങ്ങള്‍ നിലവിലുള്ള പ്രവർത്തനങ്ങളെയോ നമ്മുടെ സേനയുടെ സുരക്ഷയെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഒരു പൊതു ധാർമ്മിക ഉത്തരവാദിത്തമാണെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശത്തില്‍ പറയുന്നു.