
പത്തനംതിട്ടയിൽ വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു; അപകടം മലയാറ്റൂര്‍ പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ
പത്തനംതിട്ട: പത്തനംതിട്ട നന്നുവക്കാട് വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
മലയാറ്റൂർ പള്ളിയില്‍ നിന്ന് മടങ്ങി വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കാർ യാത്രികരായ കുമ്ബഴ സ്വദേശി റോബിൻ റെജി, വെട്ടൂർ സ്വദേശി ദാവൂദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടവർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ 4.45 നാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
Third Eye News Live
0