video
play-sharp-fill

മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയര്‍ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കും

മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയര്‍ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കും

Spread the love

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുഉള്ള ഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ഡിജിപി റാങ്കില്‍ ഫയർഫോഴ്‌സ് മേധാവിയായാണ് നിയമനം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിലാണ് സ്ഥാന കയറ്റം ലഭിക്കുന്നത്.

ഈ മാസം 30 നാണ് പത്മകുമാർ വിരമിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

അതേസമയം ക്രമസമാധന ചുമതല ആർക്ക് നല്‍കുമെന്നതില്‍ തീരുമാനമായില്ല. 1994 ബാച്ച്‌ ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം. നിലവില്‍ വിജിലൻസ് ഡയറക്ടർ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറല്‍ ഓഫ് പോലീസ്, കേരള പോലീസിന്റെ സൈബർ ഡോമിലെ നോഡല്‍ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികള്‍ വഹിച്ചിരുന്നു.