
നിർത്താതെയുള്ള കല്ലേറ് ; തലയോലപ്പറമ്പ് ആമ്പല്ലൂരിൽ വച്ച് കാർ യാത്രികരായ കുടുംബത്തിന് നേരെ ആക്രമണം
തലയോലപ്പറമ്പ് : എറണാകുളത്ത് നിന്നും മാവേലിക്കരയിലേക്കു പോകുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം.
ഇന്നലെ രാത്രി പത്തുമണിയോടെ തലയോലപ്പറമ്പിനു മുമ്പ് ആമ്പല്ലൂർ കയറ്റത്തു വച്ചാണ് ആക്രമണമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിന് എതിരെ നിയന്ത്രണം വിട്ട് ഒരു മാരുതി കാർ കടന്നു വന്നപ്പോൾ ബ്രേക്കിട്ട് നിർത്തിങ്കിലും, വഞ്ചരിച്ച കാറിൻ്റെ ബാക്കിലെ ഫ്ലാപിൽ ഉരസി കാർ കടന്നുപോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവർ യാത്ര തുടർന്നപ്പോൾ മാരുതിക്കാറിൽ ഉണ്ടായിരുന്നവർ പുറകേ വന്ന് ആക്രമിക്കുകയായിരുന്നു.
തുടരെ തുടരെ കാറിലേക്ക് കല്ലെറിയും പിറകിലെ ഗ്ലാസ് തകർക്കുകയുമായിരുന്നു. തുടർന്ന് വാഹനം നിർത്തി നോക്കിയപ്പോൾ അക്രമികൾ മാരുതി കാർ അതിവേഗത്തിൽ റിവേഴ്സ് എടുത്ത് തിരിച്ചു പോവുകയയും ചെയ്തു.
സംഭവത്തിൽ ആക്രമണത്തിനിരയായവർ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി സമർപ്പിച്ചു.
Third Eye News Live
0