play-sharp-fill
മണവാളനില്ലാതെ കല്ല്യാണം തീരുമാനിക്കരുത്: പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് ലാലു

മണവാളനില്ലാതെ കല്ല്യാണം തീരുമാനിക്കരുത്: പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് ലാലു

സ്വന്തംലേഖകൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് രാജിവയ്ക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഇത് കോൺഗ്രസിനെ മാത്രമല്ല സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹിക രാഷ്ട്രീയ ശക്തികൾക്കും തിരിച്ചടിയാണ്. രാജിവയ്ക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ബി.ജെ.പിയുടെ കെണിയിൽ വീഴുന്നതിന് തുല്യമാണ്. രാഹുലിന് പകരം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് വന്നാലും നിലവിലെ സ്ഥിതിയിൽ മാറ്റം വരില്ല. പുതിയ നേതാവ് രാഹുലിൻറേയും ഗാന്ധികുടുംബത്തിൻറേയും ദാസ്യനാണെന്നാവും മോദിയും അമിത് ഷായും പ്രചരിപ്പിക്കുക. പുതിയ ആളെ പാവയാക്കി നിർത്തി രാഹുലും സോണിയയും പാർട്ടി ഭരിക്കുകയാണെന്ന് ബിജെപിക്കാർ പ്രചരിപ്പിക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ അവർ ഈ കളി തുടരും. എന്തിനാണ് രാഹുൽ എതിരാളികൾക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കി കൊടുക്കുന്നത്.മോദിയും അമിത് ഷായും നയിച്ച ബിജെപി സഖ്യത്തോട് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നത് ഒരു യഥാർത്ഥ്യമാണ്. പരാജയത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്ന് എല്ലാവരും ഓർക്കണം. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ പാർട്ടികളും യത്‌നിച്ചു പക്ഷേ ദേശീയതലത്തിൽ ഒരു മുന്നേറ്റമായി അതിനെ മാറ്റാൻ അവർക്കായില്ല. സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടുന്ന പോലെയാണ് പാർട്ടികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിട്ടത്. ഇതാണ് കൂട്ടപരാജയത്തിലേക്ക് നയിച്ചത്. മോദിക്ക് പകരം വയ്ക്കാൻ ഒരു ദേശീയതലത്തിൽ ഒരു നേതാവ് വേണമായിരുന്നു. ഒരു ദേശീയ ബന്ദലാണ് ജനം അന്വേഷിച്ചത്. അതിന് പകരം എല്ലാ സംസ്ഥാനങ്ങളിലും പോയി പരസ്പരം മത്സരിക്കാനാണ് പ്രാദേശിക പാർട്ടികൾ ശ്രമിച്ചത്. ഇത് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കി. എല്ലാ തെരഞ്ഞെടുപ്പുകളിലും എന്തെങ്കിലും ഒരു ഘടകമുണ്ടാവും അതാവും ആകെ ഫലത്തെ സ്വാധീനിക്കുക. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടേയും എൻഡിഎയും മോദി എന്ന നേതാവിന് കീഴിൽ ഒറ്റക്കെട്ടായിരുന്നു. മോദിയെ മുന്നിൽ നിർത്തിയ നടത്തിയ ഈ പോരാട്ടം വലിയ വിജയം നേടുന്നതിൽ അവർക്ക് നിർണായകമായി. എന്നാൽ ഈ ഐക്യം പ്രതിപക്ഷത്തിനുണ്ടായില്ല. മണവാളനില്ലാതെ കല്ല്യാണം നടത്താം എന്നായിരുന്നു അവരുടെ വിശ്വാസം. നന്നായി സംസാരിക്കാനറിയാവുന്ന മോദിയെ തളച്ചിടാനൊരു നേതാവിനെ പോലും പ്രതിപക്ഷത്തിന് കിട്ടിയില്ല. എറിയാൻ നല്ലൊരു ബൗളറില്ലാതെ പോയതിനാലാണ് ബീഹാർ പോലൊരു സംസ്ഥാനത്ത് അവർക്ക് ഇത്ര എളുപ്പം ജയിച്ചു കയറിയത്. 2015-ൽ നിതീഷ് കുമാറിനെ ബീഹാറിൻറെ മുഖ്യമന്ത്രിയാക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ ജനതാ പരിവാറിലെ ഏറ്റവും മുതിർന്ന നേതാവായ മുലായ് സിംഗ് യാദവ് ബീഹാറിർ മഹാഗഡ്ബന്ധൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷിനെ പ്രഖ്യാപിച്ചപ്പോൾ അതൊരു മുദ്രവാക്യമായി ഏറ്റെടുത്ത് ഞാൻ തെരുവുകളിലേക്ക് ഇറങ്ങി. ഞങ്ങളുടെ കല്ല്യാണത്തിന് മണവാളനെ നിശ്ചയിച്ചു.നിങ്ങളുടെ കല്ല്യാണത്തിന് ആരാണ് വരൻ എന്ന ചോദ്യവുമായാണ് അന്ന് ഞാൻ പ്രചാരണം നടത്തിയത്. അത് ഫലിച്ചു 2014-ൽ മികച്ച ജയം നേടിയ ബിജെപി ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പ്രാദേശിക പാർട്ടികൾ കൂടുതൽ സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നതിലും വാശി പിടിക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാൽ ദേശീയപ്രാധ്യമുള്ള ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കാത്തത് പോലുള്ള മണ്ടത്തരങ്ങൾ ഒരിക്കലും കാണിക്കരുത്. വിവിധ സംസ്ഥാനങ്ങളിലുള്ള പ്രതിപക്ഷ പാർട്ടികൾ അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദേശീയമുഖമുള്ള രാഹുലിനെ നിശ്ചയിക്കണമായിരുന്നു.രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിൽ ബിജെപിയേക്കാൾ മികച്ചൊരു പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. നോട്ട് നിരോധനം, തൊഴിലിലായ്മ, കാർഷിക പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പലതരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതായിരുന്നു കോൺഗ്രസിൻറെ പ്രകടനപത്രിക. ഇത്രയും മികച്ച ദർശനവും ലക്ഷ്യവുമുള്ള പ്രകടന പത്രികയ്ക്ക് ഒരിക്കൽ പോലും ആവശ്യമായ പിന്തുണ പ്രതിപക്ഷ കക്ഷികൾ നൽകിയില്ല. ബിജെപിയെ താഴെയിറക്കുന്നതിനേക്കാളും സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു അവർക്ക് തിടുക്കം.ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലുണ്ടാവുന്ന വിജയം ഇന്ത്യയെ പോലൊരു രാജ്യത്തിൻറെ ബഹുസ്വരതയും ചരിത്രവും മാറ്റുമെന്ന് കരുതരുത്. ഇത് ഗാന്ധിജിയുടെ മണ്ണാണ്, ജയപ്രകാശ് നാരയണൻറെ, ടാഗോറിൻറെ,പെരിയാറിൻറെ, ജ്യോതിബാ ഫുലെയുടെ, അംബേദ്ക്കറിൻറെ മണ്ണാണ്. അതങ്ങനെ തന്നെ തുടരും. സമ്മിശ്രസംസ്‌കാരങ്ങളുടെ തൊട്ടിലാണ് കാലങ്ങളായി നമ്മുടെ ഭൂമി. ഇനിയുള്ള കാലവും അത് മാറ്റമില്ലാതെ നിലനിൽക്കും.പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും വരും പോകും. ഈ രാജ്യം ഇവിടെ നിലനിൽക്കുകയും വൈവിധ്യപൂർണമായ അതിൻറെ സംസ്‌കാരങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യും. വിദ്യാഭ്യാസം, തൊഴിൽ, ദാരിദ്രനിർമ്മാർജ്ജനം എന്നീ മേഖലകളിൽ പരാജയപ്പെട്ട ഒരു പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ച് ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ-സാമൂഹിക ശൈലി മാറ്റും എന്ന ചിന്ത വിഡ്ഢിത്തരമാണ്. തീർച്ചയായും ഇത് ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും വിജയമാണ്. പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയപരാജയമാണ് അതിനപ്പുറം ഒന്നുമില്ല. പലതരം സംസ്‌കാരങ്ങൾ ഒത്തുചേരുന്ന വലിയൊരു രാജ്യമാണ് ഇന്ത്യ. തെരഞ്ഞെടുപ്പുകൾ കൃത്യമായ ഇടവേളകളിൽ സംഭവിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളും അവരുടെ സംസ്ഥാനങ്ങളിൽ കൂടുതൽ ശക്തിയോടെ വ്യക്തമായ തന്ത്രങ്ങളോടെ, പദ്ധതികളോടെ പ്രവർത്തിക്കണം. പാർട്ടികൾ അവരുടെ പ്രവർത്തകർക്കും അനീതി ചോദ്യം ചെയ്യുന്നവർക്കും ഊർജ്ജവും ധൈര്യവും ആത്മവിശ്വാസവും പകരണം. സുഖവിശ്രമം അവസാനിപ്പിച്ച് അവർ തെരുവുകളിലേക്ക് ഇറങ്ങണം. ഇന്ത്യയുടെ ഗ്രാമങ്ങളിൽ ജീവിക്കുന്നവരുടെ വേദനകളും വികാരങ്ങളും ഏറ്റെടുക്കണം. ചിത്രം മാറുക തന്നെ ചെയ്യും.