video
play-sharp-fill

ഗുരുതരമായ സുരക്ഷാ വിഴ്ച്ച: ബൈസരണ്‍ വാലി വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നില്ല: സർക്കാർ സമ്മതിച്ചു

ഗുരുതരമായ സുരക്ഷാ വിഴ്ച്ച: ബൈസരണ്‍ വാലി വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നില്ല: സർക്കാർ സമ്മതിച്ചു

Spread the love

ഡൽഹി: പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സര്‍വകക്ഷിയോഗം അവസാനിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുമെന്ന് യോഗത്തില്‍ കക്ഷികള്‍ നിലപാടറിയിച്ചു.

സംഭവത്തില്‍ വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും ബൈസരണ്‍ വാലി വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ അറിയിച്ചതായാണ് വിവരം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, രാജ്യസഭ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലിയായി രണ്ട് മിനിറ്റ് മൗനമാചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.
സാധാരണയായി അമര്‍നാഥ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ജൂണ്‍ മാസത്തിലാണ് ബൈസരണ്‍ താഴ്‌വര തുറന്നുകൊടുക്കുന്നത്. അതിനാലാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷാവീഴ്ചയുണ്ടായോ എന്ന ചോദ്യം യോഗത്തില്‍ ഉയര്‍ന്നത്. സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് എല്ലാ കക്ഷികളും അറിയിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

ഭീകരാക്രമണത്തെ എല്ലാ കക്ഷികളും അപലപിച്ചതായും ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.