
കുമരകം കോണത്താറ്റ് പാലം നിർമാണത്തിന് കൊണ്ടുവന്ന 1881 കിലോ കമ്പി മോഷ്ടിച്ചു: വളച്ചിട്ട ഇരുമ്പ് കമ്പികളാണ് കാണാതായത്: കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.
കുമരകം : കോട്ടയം – കുമരകം റോഡിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതക്കായുള്ള ഇരുമ്പുകമ്പികൾ കാണാതായി. ചൊവ്വാഴ്ച രാത്രിയാണ്
1881 കിലോ ഇരുമ്പു കമ്പികൾ കാണാതായത്. കമ്പി മോഷണം പോയതായി കരാറുകാരായ പെരുമാലിൽ കൺസ്ട്രക്ഷൻസ് ഉടമ അലക്സ് കുമരകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗർഡർ നിർമ്മാണത്തിനായി വളച്ചിട്ട കമ്പികളാണ് കാണാതായത്. പാലത്തിന്റെ പടിഞ്ഞാറെ കരയിൽ നിന്നുമാണ് കമ്പി കാണാതായത്. ഇതിന് മുമ്പും ഇവിടെ നിന്നും കമ്പി മോഷണം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോയിട്ടുണ്ടെങ്കിലും കള്ളനെ പിടികൂടാനായിട്ടില്ല. അപ്രോച്ച് സ്പാൻ മാതൃകയിലുള്ള ഗർഡറിന് മുകളിലൂടെയുള്ള പാതയുടെ നിർമ്മാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കമ്പി
മോഷണം പോയതായി ഇന്നലെ പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പെഷ്യൽ സംഘത്തെ ചുമതലപ്പെടുത്തി അന്വേക്ഷണം ആരംഭിച്ചതായും കുമരകം എസ് എച്ച് ഒ കെ.ഷിജി അറിയിച്ചു.
Third Eye News Live
0