
ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ വേനൽച്ചൂട് മാനസികാവസ്ഥയെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ; എന്താണ് ഇക്കോ-ആങ്സൈറ്റി എന്നറിയാം
പുറത്തോട്ടിറങ്ങിയാൽ കഠിന ചൂട്, ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ ഈ വേനൽച്ചൂട് മാനസികാവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ചിലരിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാപ്രശ്നങ്ങൾ ഉണ്ടാക്കാം.
ക്ലൈമറ്റ് ആങ്സൈറ്റി അഥവാ ഇക്കോ-ആങ്സൈറ്റി എന്നാണ് മനഃശാസ്ത്രത്തിൽ ഈ ഭീതിയെ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള തീവ്രമായ ഭയം എന്നാണ് ക്ലൈമറ്റ് ആങ്സൈറ്റിയെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ നിർവചിക്കുന്നത്.
2021-ൽ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു ആഗോള സർവേ പ്രകാരം 16നും 25നും ഇടയിൽ പ്രായമായവരിൽ 10,000 പേരെയെടുത്താൽ അതിൽ 60 ശതമാനവും ആളുകളും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പകുതിയിലേറെ പേരുടെ ദൈനംദിന ജീവിതത്തെ ഈ ആശങ്ക ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആശങ്കയാണ് ക്ലൈമറ്റ് ആങ്സൈറ്റി. എന്നാൽ ഇത് രോഗനിർണ്ണയം ചെയ്യാവുന്ന ഒരു രോഗമല്ലെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു.
കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ പ്രതീക്ഷിക്കുന്നത് ഭയത്തിനും ദുരിതത്തിനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഇത് നമ്മുടെ ശരീരം ‘ഫൈറ്റ് ഓർ ഫ്രീറ്റ്’ എന്ന പ്രതികരണത്തിലേക്ക് നയിക്കുന്നു. പലർക്കും ഇത് ഒരു ട്രോമയായി പരിണമിക്കാം. ഇത് സീസണൽ അഫക്റ്റീവ് ഡിസോർഡറിന് സമാനമാണ്. ദിശാബോധമില്ലായ്മ, നിസ്സഹായത, ആകുലത എന്നിവയുടെ മിശ്രിതമാണിത്.