video
play-sharp-fill

കോട്ടയം കിടങ്ങൂര്‍ ഖാദി സെന്ററില്‍ 40 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ: വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേംസാഗര്‍ നിർവഹിച്ചു.

കോട്ടയം കിടങ്ങൂര്‍ ഖാദി സെന്ററില്‍ 40 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ: വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേംസാഗര്‍ നിർവഹിച്ചു.

Spread the love

കിടങ്ങൂര്‍: ജില്ലയൊട്ടാകെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്‌ടിക്കുന്നതിന്‌ ജില്ലാ പഞ്ചായത്ത്‌ മുന്‍ഗണന നല്‍കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേംസാഗര്‍.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍ മുഖേന അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച്‌ കിടങ്ങൂര്‍ ഖാദി സെന്ററില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.

1980-മുതല്‍ കിടങ്ങൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖാദി സെന്ററില്‍ കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയുടെ കാലത്ത്‌ നിര്‍മ്മിച്ച മന്ദിരത്തിന്റെ പൂര്‍ത്തീകരണവും നിലവിലുള്ള മന്ദിരത്തിന്റെ നവീകരണവും പുതിയ വിശ്രമമുറിയുടെ നിര്‍മ്മാണവും ഗ്രൗണ്ട്‌ നവീകരണവും സെന്ററിലേക്ക്‌ 15 പുതിയ ചര്‍ക്കകള്‍ സ്‌ഥാപിക്കലുമാണ്‌ പ്രധാനമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍.

കിടങ്ങൂര്‍ ഖാദി സെന്ററില്‍ നടത്തിയ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും പുതുതായി സ്‌ഥാപിച്ച നൂല്‍നൂല്‍പ്പിനുള്ള ചര്‍ക്കകളുടെയും ഉദ്‌ഘാടനമാണ്‌ നടന്നത്‌. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ബിന്ദു സമ്മേളന ഉദ്‌ഘാടനവും കിടങ്ങൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഇ.എം. ബിനു മുഖ്യപ്രഭാഷണവും നടത്തി. യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാരായ പ്രഫ. ഡോ. മേഴ്‌സി ജോണ്‍, അശോക്‌ കുമാര്‍ പൂതമന, മുന്‍ പഞ്ചായത്ത്‌

പ്രസിഡന്റുമാരായ തോമസ്‌ മാളിയേക്കല്‍, കെ.എം രാധാകൃഷ്‌ണന്‍, പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്മാരായ പി.ജി സുരേഷ്‌, സനല്‍ കുമാര്‍, ദീപലത സുരേഷ്‌, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസര്‍ മനോജ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.