video
play-sharp-fill

ലഹരി കടത്തിന്റെ ഇടനിലക്കാരായി ഭൂരിഭാഗവും മലയാളി വിദ്യാർഥികൾ; ബംഗളൂരുവിൽ പോലീസ് പിടികൂടിയ മലയാളി വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ കണ്ടെത്തിയത് 1.3 കോടിയോളം രൂപ ; പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥികളിൽ പലരും പെട്ടെന്ന് പണമുണ്ടാക്കാനായി ലഹരി കടത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട് ;ചിലർ പഠനം ഉപേക്ഷിച്ചും ലഹരി ഇടപാട് നടത്തുന്നു

ലഹരി കടത്തിന്റെ ഇടനിലക്കാരായി ഭൂരിഭാഗവും മലയാളി വിദ്യാർഥികൾ; ബംഗളൂരുവിൽ പോലീസ് പിടികൂടിയ മലയാളി വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ കണ്ടെത്തിയത് 1.3 കോടിയോളം രൂപ ; പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥികളിൽ പലരും പെട്ടെന്ന് പണമുണ്ടാക്കാനായി ലഹരി കടത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട് ;ചിലർ പഠനം ഉപേക്ഷിച്ചും ലഹരി ഇടപാട് നടത്തുന്നു

Spread the love

കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്നതിനു പിന്നില്‍ പ്രധാനികള്‍ ആഫ്രിക്കക്കാർ.

നെെജീരിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ലഹരിക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ മാസം കോഴിക്കോട്ടെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിവരം ലഭിച്ചത്.

ലഹരിക്കടത്തിന്റെ ഇടനിലക്കാരില്‍ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികളാണ്. ആസൂത്രണം, വില്‍പ്പന, കടത്ത് തുടങ്ങി പല തലങ്ങളിലായാണ് ആഫ്രിക്കക്കാരുടെ പ്രവർത്തനം. കഴിഞ്ഞ മാസം പഞ്ചാബ് പഗ്വാര ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ബി ടെക് വിദ്യാർത്ഥി കലഞ്ചന ഡേവിഡ് എന്റമി (22), ബി.ബി.എ വിദ്യാർത്ഥിനി മയോങ്ക അറ്റ്ക ഹരുണ (22) എന്നിവരെ പഞ്ചാബില്‍ നിന്ന് കുന്ദമംഗലം പൊലീസ് പിടികൂടിയിരുന്നു. രണ്ടു പേരുടെ അക്കൗണ്ടുകളിലായി അഞ്ച് മാസത്തിനിടെ 1.3 കോടി രൂപ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്നത് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ നെെജീരിയക്കാരും മറ്റുമാണ്. ബംഗളൂരുവിലും ഡല്‍ഹിയിലും ഇവർ താമസിക്കുന്ന കോളനികളുണ്ട്. ഫുട്ബാള്‍ ടീമുകളില്‍ കളിക്കാനും പഠിക്കാനുമായി എത്തുന്നവർ തിരികെ പോകാറില്ലെന്ന് പൊലീസ് പറയുന്നു.

വിസിറ്റിംഗ് വിസയിലാണ് വരികയെങ്കിലും കാലാവധി കഴിഞ്ഞും അനധികൃതമായി ഇവിടെ തുടരുന്നു. ഗള്‍ഫ് മലയാളികളില്‍ പലർക്കും രാസലഹരി ബിസിനസില്‍ പങ്കാളിത്തമുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്രസംഘത്തിലും ഗള്‍ഫ് മലയാളികളും ടാൻസാനിയക്കാരുമുണ്ട്. ഇവരെ കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, ഇൻറർപോള്‍, ‘റോ’ എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്.

പണമുണ്ടാക്കാൻ ലഹരിവഴി
ബംഗളൂരുവില്‍ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർത്ഥികളില്‍ പലരും പെട്ടെന്ന് പണമുണ്ടാക്കാൻ ലഹരിക്കടത്തില്‍ ഏർപ്പെടുന്നു. ഇടനിലക്കാരായും പ്രവർത്തിക്കുന്നു. പഠനം ഉപേക്ഷിച്ചും ചിലർ ലഹരിയിടപാട് നടത്തുന്നുണ്ട്. എൻജിനിയറിംഗ് വിദ്യാർത്ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ കാരിയർമാരാണ്. ഇവരില്‍ ലഹരി ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരുമുണ്ട്.

വിദേശത്തേക്ക് കടന്ന് ബ്രയാൻ

ഡേവിഡിന്റെ സുഹൃത്ത് ബ്രയാൻ എന്നയാള്‍ക്കും കോഴിക്കോട്ടേക്കുള്ള ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയം. ഇയാള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കടന്നു. ഇയാളുടെ പങ്കിനെപ്പറ്റി അന്വേഷണം തുടരുകയാണ്. കുന്ദമംഗലം പൊലീസിന് കിട്ടിയ വിവരങ്ങള്‍ കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയ്ക്ക് കെെമാറിയിട്ടുണ്ട്.