
സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി: വർധനവ് 5 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഓരോ ജീവനക്കാരനും അഞ്ച് ശതമാനം വീതമുള്ള വേതന വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കും. വര്‍ധനവ് പക്ഷേ ആശാ വര്‍ക്കര്‍മാര്‍ക്ക് ബാധകമല്ല.
സംസ്ഥാനത്ത് ആകെയുള്ള കരാര്‍, താല്‍ക്കാലിക, ദിവസവേതന ജീവനക്കാരില്‍ 90 ശതമാനം പേരും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം നിയമിച്ചവരാണെന്നാണ് ഏകദേശ കണക്ക്. കരാര്‍,
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍ക്കാലിക ദിവസ വേതനക്കാര്‍ എത്ര പേരുണ്ട് എന്ന കണക്ക് നിയമസഭാ ചോദ്യത്തിന് പോലും മുഖ്യമന്ത്രി നല്‍കിയില്ല. ആരോഗ്യ വകുപ്പില്‍ മാത്രം 15,000 പേരെ നിയമിച്ചെന്ന കണക്ക് റിപ്പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
താല്‍ക്കാലിക, കരാറുകാര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും എട്ട് വര്‍ഷം പൂര്‍ത്തിയായവരെല്ലാം സ്ഥിരപ്പെടുത്തി കിട്ടാനുള്ള രഹസ്യനീക്കം ഇതിനകം സജീവമാക്കിയിട്ടുണ്ട്.