
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൻ്റെ ഉടമയുടെയും ഭാര്യയുടെയും മരണം കൊലപാതകം; നഗരത്തെ നടുക്കി ദമ്പതികളുടെ കൊലപാതകം
കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൻ്റെ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന
കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്.
ഇരുവരുടെയും മുതദ്ദേഹങ്ങൾ വീട്ടിൽ രണ്ട് സ്ഥലങ്ങളിലാണ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയകുമാറിൻ്റെ മൃതദ്ദേഹം സ്വീകരണ മുറിയിലും, മീരയുടെ മൃതദ്ദേഹം മറ്റൊരു മുറിയിലുമായിരുന്നു.
മൃതദേഹങ്ങൾ ആക്രമിക്കപ്പെട്ട നിലയിലാണ് കാണുന്നത്. വസ്ത്രങ്ങൾ വലിച്ച് കീറിയ നിലയിലുമാണ്.
വീടിൻ്റെ സമീപത്തു നിന്ന് കോടാലി കണ്ടെത്തിയിട്ടുണ്ട്.
ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തുവരുകയായിരുന്നു വിജയകുമാർ
Third Eye News Live
0