
എരുമേലി ടൗണിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് മർദ്ദിച്ചു; പൊലീസുകാർ യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് പ്രതികളിൽ ഒരാൾ; പ്രതികൾ അക്രമാസക്തരായെന്നും സ്റ്റേഷനിലുള്ള വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് വിശദീകരണം
കോട്ടയം: എരുമേലി സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയാണ് സംഭവം. എരുമേലി ടൗണിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇതിലൊരാളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രിയാണ് എരുമേലി ടൗണിൽ മൂന്നുപേർ ചേർന്ന് സംഘർഷം ഉണ്ടാക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൂന്ന് പ്രതികളേയും കസ്റ്റഡിയിൽ എടുത്തു. അതിലൊരാളെയാണ് പൊലീസ് മർദ്ദിച്ചത്.
പ്രതികളിൽ ഒരാൾ തന്നെയാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ, പൊലീസ് നൽകുന്ന വിശദീകരണം പ്രതികൾ അക്രമാസക്തരായെന്നാണ്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഇവർ സെല്ലിലേക്ക് അതിക്രമിച്ച് കടക്കാനും സ്റ്റേഷനിലുള്ള വസ്തുക്കൾ നശിപ്പിക്കാനും ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടുറോഡിൽ അടിയുണ്ടാക്കിയതിനും പോലീസുകാരെ മർദ്ദിച്ചതിനും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പ്രതികളെ റിമാൻ് ചെയ്തിരിക്കുകയാണ്.