video
play-sharp-fill

ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പോലീസ് എത്തി നോട്ടീസ് നൽകി; ”ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ, അത് കഴിഞ്ഞ് കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം, കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല”; നടൻ്റെ പിതാവിൻ്റെ പ്രതികരണം

Spread the love

തൃശ്ശൂർ: ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി.

താരത്തോട് നാളെ എറണാകുളം ടൗൺ നോ‍ര്‍ത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

മകൻ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈൻ്റെ പിതാവ് നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നൽകിയതെന്ന് പൊലീസ് പിന്നീട് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അവൻ അവിടെ വന്നു, അവിടെ നിന്ന് പോയി, അതല്ലേ ഉള്ളൂ. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. അത് കഴിഞ്ഞ് കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല,’ – എന്നും ഷൈൻ്റെ പിതാവ് ചാക്കോ പ്രതികരിച്ചു.