video
play-sharp-fill

മലപ്പുറത്തെ ഹെല്‍ത്ത് സെന്ററില്‍, കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വർണ മാല മോഷ്ടിച്ച പ്രതികളായ രണ്ട് യുവതികളെ പോലീസ് പിടികൂടി

മലപ്പുറത്തെ ഹെല്‍ത്ത് സെന്ററില്‍, കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വർണ മാല മോഷ്ടിച്ച പ്രതികളായ രണ്ട് യുവതികളെ പോലീസ് പിടികൂടി

Spread the love

മലപ്പുറം :ഹെല്‍ത്ത് സെന്ററില്‍ കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വർണ മാല കവർന്ന് മുങ്ങിയ രണ്ട് യുവതികളെ പോലീസ് പിടികൂടി.ചെന്നൈ തമ്പുരാൻ ബസ് സ്റ്റാൻഡ് സ്വദേശികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് താനൂർ പൊലീസ് പിടികൂടിയത്.താനൂർ ഗവ. ആശുപത്രിയില്‍ ചികിത്സക്കായെത്തിയ എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ സ്വർണമാലയാണ് ഇവർ കവർന്നത്.

കുട്ടിയുടെ കഴുത്തില്‍ നിന്ന് തന്ത്രപൂർവം ഒരുപവൻ തൂക്കം വരുന്ന സ്വർണ മാല കവർന്ന് മുങ്ങുകയായിരുന്നു ഇവർ.കഴിഞ്ഞ മാസം നടന്ന മോഷണത്തിൽ ഇന്നാണ് പ്രതികളെ കണ്ടെത്തിയത്.മോഷണത്തിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി തമിഴ്നാട് സ്വദേശിനികളായ സ്ത്രീകളെ നിരീക്ഷിച്ചു വന്നിരുന്നത്.തുടർന്നാണ് ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീകളുമായി സാമ്യമുള്ള തമിഴ്നാട്ടുകാരായ സ്ത്രീകളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തില്‍ താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, താനൂർ സബ് ഇൻസ്പെക്ടർ എൻ ആർ സുജിത്, സലേഷ്, ശാക്കിർ, എന്നിവരടങ്ങിയ പൊലീസ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി മഞ്ചേരി ജയിലില്‍ റിമാൻഡ് ചെയ്തു.ഇരുവരും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി സമാന രീതിയില്‍ സ്വർണം മോഷ്ടിച്ച നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group