
തിരിച്ചറിഞ്ഞത് നാല് വർഷത്തിന് ശേഷം :കാമുകിയുടെ പ്രായം 27 അല്ല 48 എന്ന് യുവാവ്, ഒടുവിൽ ബ്രേക്കപ്പ്
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം എന്തുകൊണ്ട് കാമുകിയുമായി വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് 26-കാരനായ യുവാവ്.പ്രണയം അതി തീവ്രമായ സമയത്താണ് യുവാവിന് തിരിച്ചറിവുണ്ടായത്.റെഡിറ്റിലാണ് യുവാവ് തന്റെ കഥ വിവരിച്ചത്.
1998 ലാണ് താൻ ജനിച്ചതെന്നാണ് യുവതി യുവാവിനോട് പറഞ്ഞിരുന്നത്.ഒടുവില്‍ അപ്രതീക്ഷിതമായി ഇവരുടെ പാസ്പോര്‍ട്ടിന്റെ ചിത്രം കണ്ടതോടെയാണ് യഥാര്‍ത്ഥ വയസ് മനസിലാക്കിയതെന്നും യുവാവ് പറയുന്നു.പാസ്പോര്‍ട്ട് പ്രകാരം യുവതിയുടെ ജനനവര്‍ഷം 1977 ആയിരുന്നു.അപ്രതീക്ഷിതമായാണ് ഇവരുടെ ലാപ്ടോപ്പില്‍ പാസ്പോര്‍ട്ടിന്റെ ചിത്രം കാണാനിടയായത്.
നാല് വര്‍ഷത്തോളം പ്രണയിച്ചിട്ടും അവരുടെ പ്രായം സംബന്ധിച്ച് തനിക്ക് ഒരു സംശയവും തോന്നിയിരുന്നില്ലെന്നും യുവാവ് പറയുന്നു.ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും താൻ അതെല്ലാം അവഗണിച്ചു വിടുമായിരുന്നു.എപ്പോഴും അവൾ അവളുടെ അപ്പിയറൻസിനെ കുറിച്ച് ശ്രദ്ധലുവായിരുന്നു.കാഴ്ചയില്‍ പ്രായം തോന്നാത്തതുകൊണ്ടു തന്നെ യുവതിയെ സംശയിക്കത്തക്ക സാഹചര്യങ്ങള്‍ അധികമുണ്ടായിരുന്നില്ല.അവളുടെ സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരും 30 വയസിന് മുകളിലുള്ളവരുമായിരുന്നു. കുടുംബത്തെ കുറിച്ചോ പാസ്പോര്‍ട്ടോ മറ്റ് രേഖകളോ സംബന്ധിച്ച് ചോദിക്കുമ്പോഴെല്ലാം അവര്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നുവെന്നും യുവാവിന്റെ കുറിപ്പിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ പോസ്റ്റ് വൈറലായതോടെ ഈ ബന്ധം ഉപേക്ഷിക്കാനാണ് സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നത്. നുണകളില്‍ ഉണ്ടാക്കിയെടുത്ത ബന്ധം ഉപേക്ഷിക്കണമെന്നും,നാലുവർഷത്തോളം ഈ രീതിയിൽ ചതിച്ചെങ്കിൽ അവളൊരു സൈക്കോപാത് ആയിരിക്കുമെന്നാണ് ചിലരുടെ കമെന്റുകൾ.ഇതിനാലാണ് ഈ ബന്ധത്തിൽ ബ്രേക്കപ്പ് സംഭവിച്ചത്.