video
play-sharp-fill

സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥിരം പ്രതികളുള്ളത് കൊല്ലത്തും കോട്ടയത്തും: കൊല്ലത്ത് 230 :കോട്ടയത്ത് 189 സ്ഥിരം പ്രതികൾ: സിനിമാ മേഖലയുമായി ബന്ധമുള്ളവരെ നിരീക്ഷിക്കുന്നു.

സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥിരം പ്രതികളുള്ളത് കൊല്ലത്തും കോട്ടയത്തും: കൊല്ലത്ത് 230 :കോട്ടയത്ത് 189 സ്ഥിരം പ്രതികൾ: സിനിമാ മേഖലയുമായി ബന്ധമുള്ളവരെ നിരീക്ഷിക്കുന്നു.

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥിരം പ്രതികളുള്ളത് കൊല്ലത്തും കോട്ടയത്തുമാണ്.
കൊല്ലത്ത് 230 ഉം കോട്ടയത്ത് 189 ഉം സ്ഥിരം പ്രതികളുണ്ട്. സിനിമാ മേഖലയിലെ ലഹരി മരുന്ന് ഉപയോഗം വീണ്ടും ചർച്ചയായതോടെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ സിനിമാ ബന്ധങ്ങളുള്ള ലഹരി മരുന്ന് ഇടപാടുകാർ നിരീക്ഷണത്തിലാണ്.

രാജ്യത്ത് ലഹരി മരുന്ന് വിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളില്‍ കഴിഞ്ഞ മൂന്ന് വർഷമായി കേരളം മുന്നിലാണ്. 27,701 കേസുകളുമായി പഞ്ചാബിന് മുകളിലാണ് കേരളം.
കഴിഞ്ഞ വർഷം രാജ്യത്താകെ 89,913 കേസുകള്‍ രജിസ്റ്റർ ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രം 27,701 കേസുകളുണ്ടായി.

കേരളത്തില്‍ 2023-ല്‍ 30,715 ഉം 2022-ല്‍ 26,918 ഉം കേസുകളെടുത്തു.
സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമായി വർധിക്കുമ്പോഴും കൃത്യമായ നിയന്ത്രണങ്ങളിലൂടെ തടയിടാൻ സർക്കാരിന് സാധിക്കുന്നില്ല. കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലാണ് ലഹരി മരുന്ന് ഉപയോഗം വ്യാപകമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തും ആലപ്പുഴയിലുമുള്ള സ്ഥിരം പ്രതികള്‍ക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തില്‍

സംശയിക്കപ്പെടുന്നവരെല്ലാം പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. സിനിമാ സെറ്റുകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിശദ വിവരങ്ങള്‍ കൈമാറാനും പോലീസ് നിർദേശം നല്‍കിയിട്ടുണ്ട്.