
തൃശ്ശൂരിൽ സഹപ്രവര്‍ത്തകനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടു, കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു: കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
തൃശൂര്‍: വാടാനപ്പള്ളിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടില്‍ ദാമോദരക്കുറുപ്പിന്‍റെ മകൻ അനില്‍കുമാർ (40) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ അനില്‍കുമാറിന്‍റെ സഹ പ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോയെ ( 39 ) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
മദ്യപിച്ചശേഷമുണ്ടായ വാക്കുതർക്കത്തിനിടയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് സുഹൃത്ത് അനില്‍ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകം സംബന്ധിച്ച് സുഹൃത്ത് തന്നെയാണ് വിവരം ഉടമയെ അറിയിച്ചത്. ആംബുലൻസില്‍ ഏങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0