video
play-sharp-fill

വളരെയധികം നന്ദി മോഹൻലാൽ ജി – ലാലിന് മോദിയുടെ ട്വിറ്റ്

വളരെയധികം നന്ദി മോഹൻലാൽ ജി – ലാലിന് മോദിയുടെ ട്വിറ്റ്

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം : നടൻ മോഹൻലാലിന്റെ വിജയാശംസയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മോദിയ്ക്കും സർക്കാരിനും ആശംസ അറിയിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇതിന് നന്ദി അറിയിച്ചിരിക്കുകയാണ് മോദി. വളരെയധികം നന്ദി മോഹൻലാൽ ജി എന്നാണ് ലാലേട്ടന്റെ ട്വീറ്റിന് മോദി നൽകിയിരിക്കുന്ന മറുപടി.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ട് പിന്നാലെ മോദിയെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ – മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു.
ലാലേട്ടൻ മാത്രമല്ല ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും മോദിയുടെ വിജയത്തിൽ നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമിഴ് താരം രജനികാന്ത്, ബോളിവുഡ് താരം അക്ഷയ് കുമാർ, പ്രിതി സിന്റ, അനുരാഗ് കശ്യപ് എന്നിവരും ആശംസ നേർന്നിരുന്നു. മൂന്നൂറ്‌ സീറ്റിനു മകളിൽ നേടിയാണ് മോദി സർക്കാർ രണ്ടാം ഘട്ടം അധികാരത്തിലെത്തുന്നത്.