മദ്യലഹരിയിൽ കാറുമായി പാഞ്ഞ് പോലീസുകാരൻ ; രണ്ട് വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയ കാർ മറിഞ്ഞ് അപകടം; പോലീസുകാരനും സ്കൂട്ടർ യാത്രക്കാരനും പരിക്ക് ; അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസുകാരൻ. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടിട്ടും വാഹനം നിർത്തിയില്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ഇന്നലെ രാത്രിയായിരുന്നു പൊലീസുകാരൻ മദ്യലഹരിയിൽ പാഞ്ഞത്. രണ്ടു വണ്ടികളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ മറിയുകയായിരുന്നു.

അപകടത്തിൽ പൊലീസുകാരനും സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. പൊലീസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടർ യാത്രക്കാരൻ്റെ പരിക്ക് ​ഗുരുതരമല്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറാണ് അനുരാജ്. സ്കൂട്ടറിലും കാറിലും ഇടിച്ചിട്ടും നിർത്താത പോയ വാഹനം മേലൂരിൽ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തു.