
2014 ലെ ജനവിധി ആവർത്തിച്ച് ആംആദ് മി പാർട്ടിയെ തൂത്തുവാരി ബിജെപി
സ്വന്തംലേഖകൻ
ഡൽഹി: ജനവിധിയിൽ പ്രഹരമേറ്റ് ആംആദ്മി പാർട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഡൽഹിയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് ആംആദ്മി പാർട്ടി. അതേസമയം, ബിജെപി ഏഴ് ലോക്സഭാ സീറ്റുകളിലും വലിയ വിജയം സ്വന്തമാക്കി. ആംആദ്മിയുടെ കോട്ടയായി അറിയപ്പെടുന്ന ഡൽഹിയിലെ പല മണ്ഡലങ്ങളിലും പാർട്ടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.അതേസമയം, ഏഴ് മണ്ഡലങ്ങളിലും ബിജെപി 50 ശതമാനത്തിലധികം വോട്ടുകൾ നേടി. എന്നാൽ, കോൺഗ്രസിന് ഒരു മണ്ഡലത്തിൽ പോലും 25 ശതമാനം വോട്ട് പോലും നേടാനായില്ല. ഇരു പാർട്ടികൾക്കും കൂടി ലഭിച്ച വോട്ടിനേക്കാൾ കൂടുതലാണ് ബിജെപി ഒറ്റയ്ക്ക് നേടിയെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 46.4 ശതമാനം വോട്ടാണ് ലഭിച്ചതെങ്കിൽ ഇത്തവണ 56 ശതമാനം വോട്ട് നേടാൻ പാർട്ടിക്ക് സാധിച്ചു.
Third Eye News Live
0