video
play-sharp-fill

സ്‌കൂൾ പാചക തൊഴിലാളികളുടെ അതിജീവന സമരം ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റിന് മുമ്പിൽ: 22ന് 500 പാചകതൊഴിലാളി വനിതകൾ പങ്കെടുക്കുന്ന രാപ്പകൽ സമരം.

സ്‌കൂൾ പാചക തൊഴിലാളികളുടെ അതിജീവന സമരം ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റിന് മുമ്പിൽ: 22ന് 500 പാചകതൊഴിലാളി വനിതകൾ പങ്കെടുക്കുന്ന രാപ്പകൽ സമരം.

Spread the love

കോട്ടയം: കേന്ദ്ര-കേരള സർക്കാരുകളുടെ
വേതന-ആനുകൂല്യ-അവകാശ നിഷേധത്തിനെതിരെ
സ്‌കൂൾ പാചക തൊഴിലാളികളുടെ
അതിജീവന സമരം
ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റിന് മുമ്പിൽ.

22ന് 500 പാചകതൊഴിലാളി വനിതകൾ പങ്കെടുക്കുന്ന
രാപ്പകൽ സമരം.

സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസ്സഹമാ ക്കുന്ന നിലപാടുകൾ കേന്ദ്ര-കേരള സർക്കാരുകൾ അനുസ്യൂതം തുടരുകയാണ്. തൊഴി ലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾക്കും ദിരിതങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് വേണ്ടി യൂണിയൻ നൽകുന്ന നിവേദനങ്ങളേയും പ്രതിഷേധങ്ങളേയും സർക്കാരുകൾ നിഷ്ക്കരൂണം അവഗണിക്കുകയാണ്. സ്‌കൂൾ പാചക തൊഴിലാളികൾ, ആശ വർക്കർമാർ, അംഗനവാടി ജീവനക്കാർ തുടങ്ങിയ രാജ്യത്തെ ഒരു കോടിയോളം വരുന്ന സ്‌കീം തൊഴിലാളി കളെ, തൊഴിലാളികൾ ആയിപോലും അംഗീകരിക്കാതെ ചൂഷണം ചെയ്യുന്ന കേന്ദ്ര സർ ക്കാരിനെതിരെ എ.ഐ.ടി.യു.സി. ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ യോജിച്ച പ്രക്ഷോഭത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ പാചക തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനായി മുൻ സർക്കാരുകൾ സ്വീകരിച്ച സമീപനങ്ങളെ പാടെ തിരസ്‌കരിക്കുന്ന സമീപനമാണ് നിലവിലെ സർക്കാർ തുടരുന്നത്. ജോലി ചെയ്‌തവർക്ക് യഥാസമയം വേതനം ൽകുന്ന വ്യവസ്ഥ ഈ സർക്കാർ അവസാനിപ്പിച്ചു. പാചക തൊഴിലാളികളുടെ വേതനം മാസങ്ങളായി കുടി ശ്ശികയാകുന്ന പതിവ് മൂന്ന് വർഷത്തിലധികമായി തുടരുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളം ഇപ്പോഴും തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്.

കേന്ദ്ര സർക്കാർ നൽകുന്ന നാമമാത്രമായ ഓണറേറിയം തൊഴിലാളികളുടെ പട്ടിണി മാറ്റാൻ പോലും തികയില്ല എന്ന കാഴ്‌ചപ്പാടോടെയുള്ള പരിഗണന കേരള സർക്കാർ പാചകതൊഴിലാളികൾക്ക് നൽകി വന്നിരുന്നു. 2010ൽ നൂറ് രൂപയായിരുന്ന ഉച്ചഭക്ഷണ തൊഴിലാളികളുടെ ദിവസക്കൂലിയിൽ സംസ്ഥാന ബജറ്റിലൂടെ ഓരോ വർഷവും അമ്പത് രൂപ വീതം വർദ്ധനവ് നൽകുന്ന രീതി സംസ്ഥാന സർക്കാർ അവലംബിക്കുകയും 2021 വരെ ഇത് നടപ്പിലാക്കുകയും ചെയ്തു. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അവതരിപ്പിച്ച അഞ്ച് ബജറ്റുകളിലും യാതൊരു വർദ്ധനവും അനുവദിക്കാതെ സംസ്ഥാന സർക്കാർ പാചക തൊഴിലാളികളെ ക്രൂരമായ അവഗണിച്ചു.

കേന്ദ്ര സർക്കാർ നയത്തിൽനിന്ന് വ്യത്യസ്‌തമായി കേരള സർക്കാർ സ്‌കൂൾ പാച കതൊഴിലാളികളെ 2013ൽ തന്നെ മിനിമം വേതന നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരികയുണ്ടായി. ഇതിൻ്റെ തുടർച്ചയായി, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ, സ്കൂൾ പാചക തൊഴിലാളികൾക്കായി മിനിമം കൂലി വിജ്ഞാപനവും പുറപ്പെടുവിച്ചു. അടിസ്ഥാന കൂലിക്ക് പുറമെ 15% വരെ സർവ്വീസ് വെയിറ്റേജ്, 250ന് മുകളിൽ വരുന്ന പോയിന്റുകൾക്ക് ഒരു രൂപ വീതം ക്ഷാമബത്ത, 250 കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ ഒരു തൊഴിലാളി, സ്പെഷ്യൽ അലവൻസ്, ലഘുഭക്ഷണം പാചകം ചെയ്യാൻ ദിവസവേതനത്തിന്റെ 20% വരെ അധികവേതനം, ഹാജരാകുന്ന പ്രവൃത്തി ദിവസങ്ങളിൽ അടി സ്ഥാന വേതനത്തിനുള്ള ഉറപ്പ് എന്നിവ ഉൾക്കൊള്ളുന്ന വിജ്ഞാപനവും, നടപ്പിലാക്കാതെ ഈ സർക്കാർ അട്ടിമറിച്ചു.

കഴിഞ്ഞ സർക്കാരിലെ തൊഴിൽ വകുപ്പു മന്ത്രി ആയിരുന്ന ടി.പി. രാമകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ, മിനിമം കൂലി നടപ്പിലാക്കുന്നതിനായി വിളിച്ചുചേർക്കപ്പെട്ട യോഗത്തിന്റെ തീരുമാനങ്ങളും നടപ്പാക്കിയില്ല എന്ന് മാത്രമല്ല, മിനിമം വേതന നിയമത്തിന്റെ പരിധിയിൽ നിന്ന് തന്നെ പാചക തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് ഈ സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര മാനദണ്ഡങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായി ഉണ്ടായിരുന്ന ഏക വ്യവസ്ഥ, അഞ്ഞൂറ് കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ ആറ് തൊഴിലാളികളെ നിയമിക്കണം എന്നതാണ്. എന്നാൽ, ഈ വ്യവസ്ഥ ലംഘിച്ചു കൊണ്ട്, അഞ്ഞൂറ് കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന മാനദണ്ഡമാണ് സംസ്ഥാന സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇപ്രകാരം കുട്ടികൾക്ക് സമയത്തിന് ഭക്ഷണം കൊടു ക്കാൻ കഴിയാതെ വരുന്നതുമൂലം തൻ്റെ പകുതി വേതനം നൽകി പാചകതൊഴിലാളി തന്നെ മറ്റൊരു സഹായിയെ വെക്കുന്ന സ്ഥിതി കേരളത്തിലെ ആയിരക്കണക്കിന് സ്കൂളു കളിൽ നടമാടുകയാണ്. അവർക്ക് ലഭിക്കുന്ന ദിവസക്കൂലിയാകട്ടെ 300/- രൂപയായി ചുരുങ്ങുകയും ചെയ്യുന്നു.

വിരമിക്കൽ ആനുകൂല്യമോ ഗ്രാറ്റുവിറ്റിയോ പെൻഷനോ മറ്റെന്തെങ്കിലും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളോ ഇല്ലാതെയാണ് സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന പാചകതൊഴിലാളികൾ ജോലി ചെയ്യുന്നത്.

അതേസമയം, ഒന്നേകാൽ ലക്ഷത്തിലധികം ഉച്ചഭക്ഷണ തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചും അവർക്ക് ഗ്രാറ്റുവിറ്റിയും പെൻഷനും വിരമിക്കൽ ആനുകൂല്യവും പ്രോവിഡണ്ട് ഫണ്ടും ബോണസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയും സംരക്ഷിച്ചു വരികയാണ് തമിഴ്‌നാട് സർക്കാർ.

ഇതെല്ലാം മറച്ചുവെച്ചും കേന്ദ്രത്തെ പഴിച്ചും ഫലത്തിൽ കേന്ദ്രനയം കേരളത്തിലും നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഇത്തരം തൊഴിലാളിദ്രോഹ നടപടികളെയെല്ലാം നിയമസഭയിൽ സർക്കാർ ന്യായികരിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തിലാണ് സ്‌കൂൾ പാചക തൊഴിലാളി യൂണിൻ ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടറ്റിയറ്റിനു മുമ്പിൽ ‘അതിജീവന സമരം’ സംഘടിപ്പിക്കുന്നത്. 22ന് രാവിലെ 10 മണിക്ക് അഞ്ഞൂറ് പാചകതൊഴിലാളി വനിതകളുടെ രാപ്പകൽ സമരത്തോടെ ആരംഭിക്കുന്ന പ്രക്ഷോഭം എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

26ന് വൈകീട്ട് 5 മണിക്ക് ചേരുന്ന സമാപന സമ്മളനം എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും എ.ഐ.ടി.യു.സിയുടെ ദേശീയ സംസ്ഥാന നേതാക്കളും നിരവധി സംഘടനാ നേതാക്കളും സമരദിനങ്ങളിൽ തൊഴിലാളികളെ അഭിവാദ്യം ചെയ്ത് സംസാരിക്കും.

പി. പ്രദീപ്
(സംസ്ഥാന വൈസ് പ്രസിഡൻ്റ്, സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ ), ആലീസ് തങ്കച്ചൻ
(സംസ്ഥാന ട്രഷറർ, സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ ), സുജാത കെ. ആർ
(കോട്ടയം ജില്ലാ സെക്രട്ടറി, സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ )
വൽസല കുമാരി,  (സംസ്ഥാന കമ്മിറ്റി അംഗം, സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ )എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു