
അമേഠിയില്‍ സരിത നായർ 269 വോട്ടുകള്‍ നേടി
സ്വന്തംലേഖകൻ
കോട്ടയം : ഇക്കുറിയും കോണ്‍ഗ്രസ് വലിയ പ്രതീക്ഷകള്‍ നല്‍കിയ മണ്ഡലമായിരുന്നു അമേഠി. എന്നാല്‍ ഏറ്റവും ഒടുവിലത്തെ ഫലസൂചികകള്‍ പുറത്തുവരുമ്പോള്‍ രാഹുലിനെ പിന്‍തള്ളി സ്മൃതി ഇറാനി ലീഡ് നേടുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ 269 വോട്ടുകള്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സരിതനായര്‍ നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക് സഭാ ഇലക്ഷനില്‍ സരിത നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സരിത നായരുടെ പത്രിക ഇലക്ഷന്‍ കമ്മീഷന്‍ തള്ളിക്കളയുകയായിരുന്നു. ഇതോടെ സരിത രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ പത്രിക സമര്‍പ്പിക്കുകയായിരുന്നു.
Third Eye News Live
0