
കോഴിക്കോട് :പന്തീരാങ്കാവില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍.പുത്തൂർ മഠം കുറ്റിയോഴത്തില്‍ വീട്ടില്‍ വിജേഷ് (33) നെയാണ് നല്ലളം പൊലീസ് പിടികൂടിയത്.
കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള വിദ്യാർഥിനിക്കു നേരെ കുന്നത്തുപാലം ഒളവണ്ണ ഫാൻസി ഷോപ്പിനു മുൻപില്‍ വച്ചാണ് പ്രതി നഗ്നതാ പ്രദർശനം നടത്തിയത്.
ഗതാഗതക്കുരുക്കുണ്ടായ സമയത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടെ ആംഗ്യം കാണിക്കുകയും, തന്റെ ലൈംഗിക അവയവം കുട്ടിക്ക് നേരെ പ്രദർശിപ്പിക്കുകയുമാണ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി കിട്ടിയ നല്ലളം പൊലീസ് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



