video
play-sharp-fill

ജനകീയ ഹോട്ടലുകളിലെ നിരക്ക് വർദ്ധിപ്പിച്ച് സർക്കാർ;  ഊണിന്റെ വില 20 രൂപയിൽ നിന്നും 35 ആയി ഉയർത്തി

ജനകീയ ഹോട്ടലുകളിലെ നിരക്ക് വർദ്ധിപ്പിച്ച് സർക്കാർ; ഊണിന്റെ വില 20 രൂപയിൽ നിന്നും 35 ആയി ഉയർത്തി

Spread the love

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിൽപ്പനരഹിത കേരളം പദ്ധതിയുടെ ഭാഗമായി സാധാരണക്കാരന് കുറഞ്ഞവിലയ്ക്ക് ഭക്ഷണം ഉറപ്പാക്കാൻ കൊണ്ടുവന്ന പദ്ധതിയാണ് ജനകീയ ഹോട്ടൽ.

എന്നാൽ സബ്‌സിഡി ഇല്ലാതാക്കിയതും ഊണിന് 35 രൂപ നിശ്ചയിച്ചതും പദ്ധതിയുടെ താളം തെറ്റിച്ചു. ഹോട്ടൽ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് ലക്ഷങ്ങളുടെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. വാടകയും വൈദ്യുതി ബില്ലും നൽകുമെന്ന് വാഗ്ദാനം ചെയ്‌തിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചില്ല.

സർക്കാർ സബ്‌സിഡി നിർത്തലാക്കിയതോടെ 20 രൂപയായിരുന്ന ഊണിന് ഇപ്പോൾ 35 രൂപയാക്കി. സർക്കാരിൻ്റെ താങ്ങില്ലാതെ കുടുംബശ്രീയിലെ അമ്മമാർ മൂന്നു കൂട്ടം കറിയും അച്ചാറും സഹിതമാണ് ഊണുനൽകുന്നത്. ഉണ്ടായിരുന്ന ജനകീയ ഹോട്ടലുകളിൽ പകുതിയിലേറെ പൂട്ടിപ്പോയി. വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group