Sunday, April 26, 2026

കൈവിടില്ല ഞങ്ങൾ കൂടെയുണ്ട് ; ജോലിക്ക് പോവാനായി വീട്ടിൽ നിന്ന് ഇറങ്ങവെ കുഴഞ്ഞുവീണ് മരിച്ച ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സിനിൽ കുമാറിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ബാങ്ക് ഓഫ് ബറോഡ

Spread the love

ഏറ്റുമാനൂർ : ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങവെ കുഴഞ്ഞുവീണ് മരിച്ച ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സിനിൽ കുമാറിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ബാങ്ക് ഓഫ് ബറോഡ.

video
play-sharp-fill

വൈക്കം കുലശേഖരമംഗലം സ്വദേശിയായ സിനിൽ കുമാർ ഫെബ്രുവരി 15 ന് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു, ഉടൻ തന്നെ വൈക്കം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു.

പറക്കമുറ്റാത്ത രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അദ്ദേഹത്തിൻ്റെ വിയോഗം, മക്കളുടെ പഠനത്തിനും കുടുംബത്തിൻ്റെ മുൻപോട്ട് പോക്കിനും വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദും ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥരും ചേർന്ന് സിനിൽകുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി.

ചടങ്ങിൽ സിനിലിൻ്റെ സഹപ്രവർത്തകർക്കൊപ്പം ബാങ്ക് ഉദ്യോഗസ്ഥരായ ശ്രീജിത്ത് കൊട്ടാരത്തിൽ, (ജനറൽ മാനേജർ& സോണൽ ഹെഡ് എറണാകുളം), എൻ വി ശേഷാഗിരി (ഡെപ്യൂട്ടി ജനറൽ മാനേജർ & റീജിയണൽ ഹെഡ് എറണാകുളം), കൊമഡോർ ആർ ആർ ഐയ്യർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡിഫെൻസ് ബാങ്കിംഗ് എന്നിവർ പങ്കെടുത്തു.