
എംസി റോഡിൽ കോട്ടയം നാട്ടകം പോളിടെക്നിക് കോളജിന് മുന്നിൽ ജീപ്പും ലോറിയും കുട്ടിയിടിച്ച് അപകടം; 2 പേർക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ 3 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളേജിൽ മുന്നിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ജീപ്പ് ഡ്രൈവർ തൊടുപുഴ മണക്കാട് സ്വദേശിയാണ് മരിച്ച ഒരാൾ. മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്.
വാഹനത്തിലുണ്ടായിരുന്ന മൂന്ന് അസം സ്വദേശികളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിൽ നിന്നും പള്ളത്തേയ്ക്ക് വരികയായിരുന്ന വി ആർ എൽ ലോജിസ്റ്റിക്ക്സിൻ്റെ ലോറി ആണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ലോറിയിൽ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് ലോറി ഇടിയ്ക്കുകയായിരുന്നു.
ദിശ തെറ്റി കയറി വന്ന ജീപ്പ് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഓടിക്കുടിയവർ ചേർന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്ത് എടുത്തത്. ഇൻ്റീരിയർ വർക്ക് ചെയ്യുന്ന ജീവനക്കാരാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
അപകടത്തെ തുടർന്ന് എംസി റോഡിൽ കുടുങ്ങിയ ലോറിയും ജീപ്പും ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും നീക്കി. ലോറിയിൽ നിന്ന് റോഡിൽ വീണ ഓയിൽ അഗ്നിരക്ഷാ സേന കഴുകി വൃത്തിയാക്കി. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.