video
play-sharp-fill

പാമ്പാടി നെടുംകുഴിയില്‍ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി പൊലീസ്; പിടികൂടിയത് പളനിയിയിൽ നിന്ന്  എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ; സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നാടുവിടാനുള്ള കാരണമെന്ന് പ്രാഥമിക നിഗമനം

പാമ്പാടി നെടുംകുഴിയില്‍ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി പൊലീസ്; പിടികൂടിയത് പളനിയിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ; സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നാടുവിടാനുള്ള കാരണമെന്ന് പ്രാഥമിക നിഗമനം

Spread the love

പാമ്പാടി: പാമ്പാടി നെടുംകുഴിയില്‍ നിന്നു കാണാതായ യുവാവിനെ പാമ്പാടി പോലീസ് കണ്ടെത്തി.

കൊല്ലം സ്വദേശിയും ആര്‍ഐടി വിദ്യാര്‍ഥിയുമായ അനന്തു (20)വിനെയാണ് കാണാതായത്.
പരാതി ലഭിച്ചയുടന്‍ പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി 11.30ന് മധുര ട്രെയിനില്‍ യുവാവ് സഞ്ചരിച്ചതായി പാമ്പാടി പോലീസ് കണ്ടെത്തി. ട്രെയിനില്‍ കയറിയ യുവാവ് മധുര ലക്ഷ്യമാക്കി സഞ്ചരിക്കുന്നതെന്നു മനസിലാക്കിയ പാമ്പാടി പോലീസ് മധുരയ്ക്കു പുറപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പളനിയിലെത്തിയ യുവാവ് തിരികെ എറണാകുളത്തേക്ക് തിരിച്ചു. ഇതു മനസിലാക്കിയ പോലീസ് സംഘം എറണാകുളത്തുനിന്നു യുവാവിനെ കണ്ടെത്തുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ‘നാടുവിടാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ പാമ്പാടിയിലെത്തിച്ച്‌ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.