video
play-sharp-fill

ആറാം ചരമ വാര്‍ഷികം ; കെ.എം. മാണി സ്മൃതി സംഗമം ബുധനാഴ്ച (09.04.25) കോട്ടയം തിരുനക്കര മൈതാനിയിൽ

ആറാം ചരമ വാര്‍ഷികം ; കെ.എം. മാണി സ്മൃതി സംഗമം ബുധനാഴ്ച (09.04.25) കോട്ടയം തിരുനക്കര മൈതാനിയിൽ

Spread the love

കോട്ടയം: കെ.എം. മാണിയുടെ സ്മരണയില്‍ ആചരിക്കുന്ന ‘കെ.എം. മാണി സ്മൃതി സംഗമം’ ബുധനാഴ്ച (09.04.25) കോട്ടയം തിരുനക്കരയില്‍ ആചരിക്കുമെന്ന് കണ്‍വീനര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കെ.എം. മാണിയുടെ ആറാം ചരമ വാര്‍ഷികമാണ് ഈ വർഷം ആചരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ കോട്ടയം തിരുനക്കര മൈതാനിയിൽ വിപുലമായ രീതിയിൽ ആണ് സ്മൃതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ചരമദിനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കേരളാ കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും പാര്‍ട്ടി രൂപം കൊണ്ട തിരുനക്കരയില്‍ എത്തിച്ചേര്‍ന്ന് കെ എം മാണിയുടെ ഛായാ ചിത്രത്തിൽ പുഷ്പാര്‍ച്ചന നടത്തുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

അന്നേ ദിവസം രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷം കുടുംബാംഗങ്ങളും നേതാക്കന്മാരും കല്ലറയിൽ എത്തി പ്രാർത്ഥന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് രാവിലെ 9 മണിക്ക് കേരള കോൺഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി തിരുനക്കരയിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ കെ എം മാണിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാര്‍ച്ചന നടത്തുന്നതോടെ സ്മൃതി സംഗമത്തിനു തുടക്കമാകും. രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും തിരുനക്കരയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തുമെന്നും മന്ത്രി അറിയിച്ചു.

കോട്ടയം തിരുനക്കര മൈതാനിയില്‍ ആചരിക്കുന്ന ‘സ്മൃതിസംഗമം ആണ് കേരളകോണ്‍ഗ്രസ്(എം) പാര്‍ട്ടിയുടെ ഓദ്യോഗിക അനുസ്മരണ സമ്മേളനം. അന്നേ ദിവസം മറ്റൊരിടത്തും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കില്ല. വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും. സംസ്ഥാനത്തെവിവിധ ജില്ലയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരും പ്രതിനിധികളും കൃത്യമായ ഇടവേളകളില്‍ തിരുനക്കരയില്‍ എത്തി കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

ഗതാഗതക്കുരുക്ക് ഉണ്ടാകാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.