
ഉപ്പ് രുചിയ്ക്ക് വേണ്ടി മാത്രമല്ല, അടുക്കളയിലെ മറ്റ് പല ഉപയോഗങ്ങൾക്കും ഉപ്പ് കേമൻ
ഫ്രിഡ്ജ് വൃത്തിയാക്കാൻ
സോഡ വെള്ളത്തിലേയ്ക്ക് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ഫ്രിഡ്ജ് വൃത്തിയാക്കാൻ ഉപയോഗിക്കാം.
അടുക്കള സിങ്ക് വൃത്തിയാക്കാൻ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിങ്കിനുള്ളിലേയ്ക്ക് ഉപ്പും ചൂടുവെള്ളവും ഒഴിക്കാം. അതിനുള്ളിൽ അടിഞ്ഞു കൂടി തടസ്സമുണ്ടാക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.
ഉറുമ്പിനെ തുരത്താൻ
ഉറുമ്പ് വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ഉപ്പ് വിതറി കൊടുക്കാം. ഇത് ഉറുമ്പിനെ തുരത്താൻ സഹായിക്കും.
കറ പിടിച്ച പാൻ
കറ പിടിച്ച ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് കുറച്ച് ഉപ്പ് വിതറി പേപ്പർ ടവ്വൽ ഉപയോഗിച്ച് തുടയ്ക്കാം. ഇത് കറ കളയാൻ സഹായിക്കും.
പഴങ്ങൾ നിറം മാറുന്നത് തടയാൻ
ആപ്പിൾ, പിയർ പോലെയുള്ള പഴങ്ങൾ തൊലി കളഞ്ഞ് ഉപ്പ് ചേർത്ത വെള്ളത്തിൽ ഏതാനും മിനിറ്റ് കുതിർക്കാൻ വെയ്ക്കാം. ശേഷം വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
Third Eye News Live
0