Spread the love

കക്കാടംപൊയില്‍: മനസ്സ് നിറയെ സന്തോഷവുമായി അവധി ആഘോഷിക്കാൻ റിസോട്ടിലെത്തി.

video
play-sharp-fill

പിന്നാലെ നീന്തല്‍ക്കുളത്തില്‍ കളിക്കുന്നതിനിടെ വില്ലനായി അപകടം.
7 വയസുകാരന് ദാരുണാന്ത്യം.

കോഴിക്കോട് കക്കാടംപോയിലിലെ ഏദൻസ് ഗാർഡൻ എന്ന റിസോർട്ടിലെ പൂളില്‍ വച്ചാണ് അപകടം നടന്നത്. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ അഷ്മില്‍ എന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച്ച വൈകീട്ടാണ് അപകടം ഉണ്ടായത്.
അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അവധി ആഘോഷത്തിനായി എത്തിയതായിരുന്നു ഏഴുവയസുകാരന്റെ കുടുംബം. കുട്ടി പൂളിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് നിഗമനം. സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.