
താനൂർ: ലഹരിയില്‍ നിന്ന് മോചനം തേടി പോലീസ് സ്റ്റേഷനിലെത്തി യുവാവ്.
മലപ്പുറം താനൂരിലാണ് സംഭവം. സ്വമേധയാ സ്റ്റേഷനിലെത്തിയ ഇയാള്‍, താൻ ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും പോലീസിനോട് പറയുകയായിരുന്നു.
തുടർന്ന് താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ യുവാവിനെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി.
ലഹരി ഉപയോഗം തന്നെ നശിപ്പിച്ചെന്നും കുടുംബത്തില്‍ നിന്ന് അകറ്റിയെന്നും യുവാവ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍നിന്ന് മോചനം വേണം, സഹായിക്കണം, എന്നായിരുന്നു യുവാവിന്റെ ആവശ്യം. ലഹരി ഉപയോഗം തുടങ്ങിക്കിട്ടാൻ വളരെ എളുപ്പമാണെന്നും എന്നാല്‍ അവസാനിപ്പിക്കാൻ ഒരുപാട് നരകിക്കേണ്ടിവരുമെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു.
ലഹരിക്കെതിരേ താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തിവരുന്നുണ്ട്. ലഹരിയില്‍നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുമെന്നും താനൂർ ഡിവൈഎസ്പി അറിയിച്ചു.







