Spread the love

കോഴിക്കോട് : വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയവരെ പിന്തുടർന്ന് പിടികൂടിയപ്പോൾ കണ്ടെത്തിയത് കഞ്ചാവ്.

video
play-sharp-fill

കോഴിക്കോട് തൊടിയില്‍ ബീച്ച്‌ പരിസരത്താണ് സംഭവം, വാഹനത്തിലുണ്ടായിരുന്ന വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടില്‍ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി ഷബീബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു വന്നപ്പോഴായിരുന്നു പൊലീസ് കൈ കാണിച്ചത്. മഹീന്ദ്ര ഥാറിലാണ് യുവാക്കള്‍ വന്നത്. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഥാര്‍ അപകടകരമായ രീതിയില്‍ ഓടിച്ച്‌ മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഭട്ട് റോഡ് റെയിവേ ഗേറ്റിന് അടുത്ത് വെച്ചാണ് പൊലീസ് പിന്തുടർന്ന് പിടിച്ചത്. പ്രതികള്‍ ഇതിന് മുമ്ബും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ ഷിനാസിനെിതരെ വയനാട്ടിലെ നൂല്‍പ്പുഴ, കല്‍പ്പറ്റ, മേപ്പാടി, അമ്ബലവയല്‍ സ്റ്റേഷനുളില്‍ കേസുണ്ട്. 2024ല്‍ ഷിനാസിനെതിരെ കാപ്പ ചുമത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group