
വഖഫ് ബില്ലിന് എതിരായി വോട്ടുചെയ്ത് മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച എൽ ഡി എഫ്, യുഡിഎഫ് എംപിമാർ രാജിവയ്ക്കണമെന്ന് ബി.ജെപി ദേശീയ കൗൺസിൽ അംഗം പി.സി.ജോർജ് ആവശ്യപ്പെട്ടു.
കോട്ടയം:
വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ വകുപ്പുകൾ ഭേദഗതി ചെയ്യുന്ന ബില്ലിന് എതിരായി
വോട്ടുചെയ്ത് മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച എൽ ഡി എഫ്, യുഡിഎഫ് എംപിമാർ രാജിവയ്ക്കണമെന്ന് ബി.ജെപി ദേശീയ കൗൺസിൽ അംഗം പി.സി.ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം എന്ന് കെ സി ബി സി, സി ബി സി ഐ, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ഉൾപ്പെടെയുള്ള ക്രൈസ്തവരുടെ സംഘടനകൾ കേരളത്തിൽ നിന്നുള്ള എം പി മാരോട് ആവശ്യപ്പെട്ടിരുന്നു. മുനമ്പം പ്രശ്നത്തിന്റെ ശാശ്വതമായ പരിഹാരത്തിന് വഖഫ് നിയമ ഭേദഗതിയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ക്രൈസ്തവ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചത്.
ബി ജെ പിയുടെ സുരേഷ് ഗോപി എം പി ഒഴികെ കേരളത്തിൽ നിന്നുള്ള യു ഡി എഫ്, എൽ ഡി എഫ് എം പിമാർ ഈ ആവശ്യം തള്ളി കളഞ്ഞു വഖഫ് ഭേദഗതിയെ എതിർത്ത് സംസാരിക്കുകയും വോട്ട് ചെയ്യുകയും ഉണ്ടായി. ഭരണഘടനാ തത്വത്തിനോ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾക്കോ ഒപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല എന്ന സന്ദേശമാണ് എൽ ഡി എഫ്, യുഡിഫ് എം പി മാർ ഇതിലൂടെ നൽകിയിരിക്കുന്നത്.വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ മുനമ്പം ജനതയെ ഒറ്റു കൊടുത്ത കേരളത്തിൽ നിന്നുള്ള എൽ ഡി എഫ് യൂഡി എഫ് എം പി മാർ രാജി വയ്ക്കണം എന്ന് ശക്തമായി ആവശ്യപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഖഫ് നിയമത്തിലെ സെക്ഷൻ 40 ഉൾപ്പെടെ യുള്ള അതീവ ഭരണഘടനാ വിരുദ്ധ വകുപ്പുകൾ ഉപയോഗിച്ച് വഖഫ് ബോർഡ് ഒരു നിയമപരിരക്ഷയുള്ള കൊള്ള സംഘം കണക്കെ പ്രവർത്തിക്കുകയാണെന്ന് എല്ലാവർക്കും അറിയാം.ഈ പ്രവണതയ്ക്ക് അവസാനം കുറിക്കുന്ന ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ഭരണഘടനയ്ക്ക് മുകളിൽ ഒരു മത നിയമവും പാടില്ല അത്തരം നിയമങ്ങൾ ഭേദഗതി ചെയ്യണം, അതിനു പിന്തുണ നൽകണം എന്നു മാത്രമാണ് കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ ആവശ്യപ്പെട്ടത്.ഈ ആവശ്യം മുഖവിലയ്ക്കെടുക്കാനോ തങ്ങളുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ അവതരിപ്പിക്കാനോ അംഗീകരി പ്പിക്കാനോ ഇവർക്ക് കഴിയുന്നില്ല.
സത്യത്തിന്റെ പക്ഷത്ത് നിന്നു നോക്കുമ്പോൾ ഇവർ തികഞ്ഞ പരാജയമാണ്. ഒരു സംഘടിത വിഭാഗത്തിന്റെ അടിമകളാണ് കേരളത്തിൽ നിന്നുള്ള ഈ 19 എം പി മാർ എന്ന് പറയേണ്ടി വരുന്നു.ഇപ്രകാരം കേരളത്തിൽ നിന്നള്ള എൽ ഡി എഫ് യു ഡി എഫ് ജന പ്രതിനിധികൾക്ക്, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗം ജനങ്ങളെയും തുല്യ മായി കാണാനും പരിഗണിക്കാനും സാധിക്കുന്നില്ല എന്ന അവസ്ഥ യാണുള്ളത്. ഒരു സംഘടിത ന്യൂനപക്ഷ വിഭാഗത്തിന്റെ താല്പര്യം മാത്രമാണ് അവർക്ക് പ്രധാനപ്പെട്ടത്. മറ്റുള്ളവരുടെ മൗലിക അവകാശങ്ങൾക്ക് മുകളിൽ ശരിയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള വഖഫിനെ പ്രതിഷ്ഠിക്കാൻ ഇവർ കൂട്ട് നിൽക്കുന്നു.
കോൺഗ്രസ്, സി പി എം പാർട്ടികളുടെ എം പി മാർക്ക് തങ്ങളുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ മുനമ്പം ഉൾപ്പെടെയുള്ള വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. കേരളത്തിലെ സംഘടിത മത വോട്ട് ബാങ്കിന്റെ ഭീഷണിക്കു മുന്നിൽ മുനമ്പത്തെ പാവപ്പെട്ട മത്സ്യതൊഴിലാളികളെ തള്ളി.പാർട്ടി വിപ്പ് എന്ന സാങ്കേതികതയുടെ മറവിൽ അവർ വഖഫ് ഭേദഗതിയെ എതിർത്ത് വോട്ട് രേഖപ്പെടുത്തി. എന്നാൽ ജോസ് കെ മാണിയും, ഫ്രാൻസിസ് ജോർജും എന്താണ് ചെയ്തത്? അവർക്ക് മറ്റാരുടെയും
വിപ്പ് ബാധകം അല്ലല്ലോ? അവർ ഈ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത് എന്തുകൊണ്ട്? ആരെ പ്രീണിപ്പിക്കാൻ വേണ്ടി യാണ് നിങ്ങൾ കെ സി ബി സി യെ തള്ളി ക്കളഞ്ഞത്? ഈ ചതിയിൽ നിങ്ങളുടെ പ്രതിഫലം എന്താണ്?ഇത്ര വലിയ ചതിക്ക് നിങ്ങൾക്കു മുകളിൽ ഉള്ള സമ്മർദം വെളിപ്പെടുത്താൻ തയ്യാറാകണം.കേരളാ കോൺഗ്രസിൽ ഇത്രയും നട്ടെല്ലില്ലാതെ പെരുമാറുന്ന നേതാക്കൾ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നിങ്ങളുടെ അണികൾ നിങ്ങളുടെ നട്ടെല്ലില്ലായ്മയെ ഓർത്തു വിലപിക്കുകയാണ്.
യഥാർത്ഥ കേരളാ കോൺഗ്രസ് അണികൾക്ക് നിങ്ങളെ ഉൾക്കൊള്ളാൻ സാധിക്കില്ല. നിങ്ങളുടെ അണികൾ ഭാരതീയ ജനതാ പാർട്ടിക്ക് പിന്നിൽ അണി നിരക്കുന്നു.
നിങ്ങൾ നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസുകൾ ചെയ്ത ചതിക്ക് മുനമ്പം ജനതയും കേരളത്തിലെ മതേതര ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങൾ ഒറ്റക്കെട്ടായി കണക്കുചോദിക്കും.
തെറ്റ് മനസ്സിലാക്കി ജോസ് കെ മാണിയും, ഫ്രാൻസിസ് ജോർജും സ്ഥാനമാനങ്ങൾ രാജി വച്ചു പുറത്തുവരാൻ തയ്യാറായാൽ ഭാരതീയ ജനതാ പാർട്ടി രാഷ്ട്രീയമായി സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നു.അതല്ല ഇനിയും നിങ്ങൾ ഇടതു വലതു മുന്നണി അടിമകളായി തുടരുകയാണെങ്കിൽ ഉറ കെട്ടു പോയ ഉപ്പ് കണക്കെ നിങ്ങൾ വലിച്ചെറിയപ്പെടുക തന്നെചെയ്യും.
വഖഫ് ഭീകരതയ്ക്കെതിരെയുള്ള മുനമ്പത്തുകാരുടെ സമാധാനപരമായ പോരാട്ടം ജനാധിപത്യത്തിൻ്റെ കരുത്തിനെയാണ് വെളിവാക്കുന്നത്. മുനമ്പത്തുകാർക്ക് റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നത് വരെ ബിജെപി അവർക്കൊപ്പമുണ്ടാകും.