
കോത്തല ആയൂർവ്വേദ ആശുപത്രിയിൽ ഇനി ഫിസിയോ തെറാപ്പി ചികിത്സയും; ഞായറാഴ്ച ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും
കൂരോപ്പട : കോത്തല ആയൂർവ്വേദാശുപത്രിയിൽ ഇനി ഫിസിയോ തെറാപ്പി ചികിത്സയും. കൂരോപ്പട ഗ്രാമ പഞ്ചായത്ത് അംഗം പി.എസ് രാജന് പഞ്ചായത്തിൽ നിന്ന് ലഭിച്ച തനത് ഫണ്ടിൽ നിന്നുള്ള 8 ലക്ഷം രൂപാ ഉപയോഗിച്ചാണ് ഫിസിയോതെറാപ്പി കേന്ദ്രം നിർമ്മിച്ചത്.
സാധാരണക്കാരായ രോഗികൾക്ക് സൗജന്യ നിരക്കിൽ ഫിസിയോ തെറാപ്പി ചികിത്സ ലഭിക്കുന്നതിന് ഇനി മുതൽ സാധിക്കും. ഞായറാഴ്ച വൈകുന്നേരം 5 ന് ചാണ്ടി ഉമ്മൻ എം.എൽ.എ ഫിസിയോ തെറാപ്പി കേന്ദ്രം ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീലത, ത്രിതല പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ നേരും. സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമായി ഫിസിയോ തെറാപ്പി കേന്ദ്രം മാറും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0