video
play-sharp-fill

ദുരുപയോഗം ചെയ്യുന്ന അലോപ്പതി മരുന്നുകളുടെ പട്ടികയിലേക്ക് ഒരു മരുന്നുകൂടി… മരുന്നിന്റെ ദുരുപയോ​ഗം കണ്ടെത്തിയത് കോട്ടയത്ത്; മൂന്നുവർഷമായി മരുന്നിന്റെ ഉപയോ​ഗം ജില്ലയിൽ വ്യാപകം; ഉപയോഗിച്ചാൽ രക്തസമ്മർദ്ദത്തിന് വിധേയരായി തലച്ചോർ തകരാറിലാകുന്ന അവസ്ഥ; പാലാ ഉള്ളനാട്ടിൽ പിടിച്ചെടുത്തത് ഉത്തേജകമരുന്നായി ഉപയോഗിക്കാൻ കൊണ്ടുപോയ വൻ മരുന്നുശേഖരം

Spread the love

പാലാ: ദുരുപയോഗം ചെയ്യുന്ന അലോപ്പതി മരുന്നുകളുടെ പട്ടികയിലേക്ക് പുതിയ ഇനമായി ഒരു മരുന്നുകൂടി. (ദുരുപയോഗസാധ്യത കണക്കിലെടുത്ത് വാർത്തയിൽ പേരൊഴിവാക്കുന്നു). കോട്ടയം ജില്ലയിൽ മൂന്നുവർഷത്തിനുള്ളിൽ ഈ മരുന്നിന്റെ 950 വയൽ ആണ് ഡ്രസ്സ് കൺട്രോൾ അധികൃതർ പിടിച്ചെടുത്തത്.

സംസ്ഥാനത്ത് കോട്ടയത്ത് മാത്രമാണ് ഈ ദുരുപയോഗം കണ്ടെത്തിയിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. ഹൃദയശസ്ത്രക്രിയാ സമയത്ത് നൽകുന്ന മരുന്നാണിത്. രോഗികളല്ലാത്തവർ ഈ മരുന്നുപയോഗിച്ചാൽ കടുത്ത രക്തസമ്മർദ്ദത്തിന് വിധേയരായി തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുമെന്ന് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. ജി. ഹരീഷ് കുമാർ പറയുന്നു.

മരുന്നിന്റെ ദുരുപയോഗം വ്യാപകമായിട്ട് മൂന്നുവർഷമായി. ശരീരസൗന്ദര്യ മത്സരത്തിലും കായികശേഷി അധികം വേണ്ട മത്സരങ്ങളിലും പങ്കെടുക്കുന്നവരും കായികശേഷി കൂടുതൽ വേണ്ട ജോലികൾ ചെയ്യുന്നവരുമാണ് ഈ മരുന്ന് ദുരുപയോഗംചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഉള്ളനാട്ടിൽ കഴിഞ്ഞദിവസം പിടിച്ച മരുന്നുശേഖരം ഉത്തേജകമരുന്നായി ഉപയോഗിക്കാൻ കൊണ്ടുപോകുകയായിരുന്നു.