video
play-sharp-fill

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് രാപകല്‍ സമരം; വൈകുന്നേരം നാലുമുതല്‍ പിറ്റേന്ന് രാവിലെ ഒന്പതുവരെ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് രാപകല്‍ സമരം; വൈകുന്നേരം നാലുമുതല്‍ പിറ്റേന്ന് രാവിലെ ഒന്പതുവരെ

Spread the love

ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫ് സംസ്ഥാന ഏകോപനസമിതി ആഹ്വാനം ചെയ്ത രാപകല്‍ സമരം ഇന്നുമുതല്‍ നടക്കും. നാളെ രാവിലെ പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിലും നാളെയും മറ്റെന്നാളും ചങ്ങനാശേരി ടൗണ്‍ ഈസ്റ്റ്‌, വെസ്റ്റ് മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി നഗരസഭയിലും വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളിലുമാണ് നടത്തപ്പെടുന്നത്.

കോണ്‍ഗ്രസ് വർക്കിംഗ്‌ കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ, മോൻസ് ജോസഫ് എംഎല്‍എ, കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, യുഡിഎഫ് കണ്‍വീനർ ഫില്‍സണ്‍ മാത്യൂസ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് മണിമല, അഡ്വ.പി.എസ്. രഘുറാം, കെ.എഫ്. വർഗീസ്, വി.ജെ. ലാലി, ഡോ. അജീസ് ബെൻ മാത്യൂസ്, പി.പി. തോമസ്, പി.എച്ച്‌. നാസർ, മുഹമ്മദ് സിയാ എന്നിവർ പങ്കെടുക്കും.

വൈകുന്നേരം നാലുമുതല്‍ പിറ്റേന്ന് രാവിലെ ഒന്പതുവരെയാണ് സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group