Spread the love

കണ്ണൂർ: രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും പിടികൂടി. സ്വർണ്ണ വ്യാപാരിയായ ശ്രീകാന്ത് കദമിന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്.

video
play-sharp-fill

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. തലശ്ശേരിയിലാണ് സംഭവം.

ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് 44 ലക്ഷത്തിലധികം രൂപയും 17 കിലോ വെള്ളി ആഭരണങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. പിടികൂടിയ പണം പിന്നീട് പൊലീസ് കോടതിയിൽ ഹാജരാക്കി.