video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
Homehealthമലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, മലദ്വാരത്തിന് ചുറ്റും അസ്വസ്ഥതയും ചൊറിച്ചിലും പൈല്‍സാണെന്ന് വിചാരിക്കേണ്ട...; മലദ്വാരത്തിലെ ക്യാൻസറിന്‍റെ സൂചനകളാകാം...

മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, മലദ്വാരത്തിന് ചുറ്റും അസ്വസ്ഥതയും ചൊറിച്ചിലും പൈല്‍സാണെന്ന് വിചാരിക്കേണ്ട…; മലദ്വാരത്തിലെ ക്യാൻസറിന്‍റെ സൂചനകളാകാം ; മലദ്വാരത്തിലെ ക്യാൻസറും ലക്ഷണങ്ങളും അറിഞ്ഞിരിക്കാം

Spread the love

മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഏനല്‍ ക്യാന്‍സര്‍ അഥവാ മലദ്വാരത്തിലെ ക്യാൻസര്‍ എന്ന് പറയുന്നത്.

ഇത് സാധാരണയായി ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. മലദ്വാരത്തിലെ ക്യാൻസറിന്‍റെ സൂചനകള്‍ പലപ്പോഴും മൂലക്കുരു അഥവാ പൈല്‍സിന്‍റെ ലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, മലദ്വാരത്തിന് ചുറ്റും അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാവുക, ഹെമറോയ്ഡില്‍ കട്ടപിടിക്കുന്നത് മൂലം ചെറിയ മുഴ രൂപപ്പെട്ടേക്കാം തുടങ്ങിയവയൊക്കെ പൈല്‍സുമായി ബന്ധപ്പെട്ടിരിക്കുന്നു.

മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം തന്നെയാണ്. മലത്തിനൊപ്പം രക്തം കാണുന്നത് പൈല്‍സിന്‍റെ സാധാരണ ലക്ഷമമായതിനാല്‍ പലരും ഇത് അവഗണിക്കാം. അതുപോലെ പൈല്‍സ് ഉള്ളവരിലും കണ്ടുവരുന്നതുപോലെതന്നെ, മലദ്വാരത്തില്‍ ചൊറിച്ചില്‍, തടിപ്പ്, മുഴ, ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുന്നത്, മലം പോകുന്നതിലുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ മലബന്ധം, മലദ്വാരത്തില്‍ ഉണ്ടാകുന്ന ഡിസ്ചാര്‍ജ്, എന്നിവയെല്ലാം മലദ്വാര ക്യാന്‍സറിന്റേയും ലക്ഷണമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, വിട്ടുമാറാത്ത വയറിളക്കം, മലബന്ധം, വയറ്റില്‍ നിന്ന് പോകുന്നതിനെ നിയന്ത്രിക്കാന്‍ പറ്റാതെ വരുക, മലദ്വാരത്തിലൂടെ കഫം പോലെയുള്ള ദ്രാവകങ്ങള്‍ ഒലിക്കുക എന്നിവയും മലദ്വാര ക്യാന്‍സറിന്‍റെ ലക്ഷണമാകാം. കൂടാതെ, മലദ്വാരത്തില്‍ അനുഭവപ്പെടുന്ന വേദന, മുഴകള്‍ തുടങ്ങിയവയും ഈ ക്യാന്‍സറിന്റെ ലക്ഷണമാണ്. അതുപോലെ മലദ്വാരത്തില്‍ ക്യാൻസറുണ്ടെങ്കില്‍ മലത്തിന്‍റെ ഘടനയിലും വ്യത്യാസം കാണാം. അമിത ക്ഷീണവും തളര്‍ച്ചയുമൊത്തെ ഇതുമൂലവും ഉണ്ടാകാം.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments