
ആറു വയസുള്ള പെൺകുട്ടിയോടൊപ്പം ബാറിൽ മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏല്പിച്ചു
സ്വന്തംലേഖിക
ഒല്ലൂർ: അയൽവാസിയുടെ ആറു വയസുള്ള പെൺകുട്ടിയോടൊപ്പം മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിലെ ബാറിൽ ഞായറാഴ്ച രാത്രി 9.30 മണിയേടെയായിരുന്നു നാടകീയ സംഭവം.ബാർ ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോൾ കണ്ടത് ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ ആണ്. പെൺകുട്ടിയോട് കാര്യം അന്വേഷിച്ചപ്പോൾ അയൽവാസിയായ ഹിന്ദിക്കാരന്റെ കൂടെ വന്നതെന്ന മറുപടി ലഭിച്ചു.എന്നാൽ അവിടെ എങ്ങും ഹിന്ദിക്കാരനെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് കുട്ടിയെയും കൂട്ടി വീട്ടിലെത്തുകയും, അയൽവാസിയെ അവിടെ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബാറിന്റെ ഗേറ്റിനു മുൻപിൽ കുട്ടിയെ നിർത്തി മദ്യപിക്കാൻ കയറിയെന്നും, എന്നാൽ തിരിച്ചു വന്നപ്പോൾ കുട്ടിക്ക് ചുറ്റും നാട്ടുകാർ കൂടി നിൽക്കുന്നതു കണ്ടു ഭയന്ന് താമസസ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.