
എക്സിറ്റ് പോളുകൾ ശരിയായാൽ ഉപതെരഞ്ഞെടുപ്പ് ആറ് മണ്ഡലങ്ങളിൽ, ബി ജെ പി എം എൽ എമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യത
സ്വന്തംലേഖകൻ
തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നലെ പുറത്ത് വന്നു. ഈ പ്രവചനങ്ങൾ ശരിയാണെങ്കിൽ കേരളത്തിൽ ഉടൻ നടക്കാനിരിക്കാൻ സാധ്യത 6 ഉപതെരഞ്ഞെടുപ്പുകളാണ്. വടകരയിൽ കെ. മുരളീധരൻ, എറണാകുളത്ത് ഹൈബി ഈഡൻ, കോഴിക്കോട് എ. പ്രദീപ് കുമാർ, ആലപ്പുഴയിൽ എ.എം ആരിഫ്, എന്നിവർ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇതുപ്രകാരം നാലും ഒപ്പം എം എൽ എ മാർ മരണപ്പെട്ട മഞ്ചേശ്വരം, പാലാ മണ്ഡലങ്ങളിലേത് കൂടിയാകുമ്പോൾ ആകെ ആറ് മണ്ഡലങ്ങൾ. കെ. മുരളീധരൻ വട്ടിയുർക്കാവ് മണ്ഡലത്തെയും പ്രദീപ് കുമാർ കോഴിക്കോടിനെയും ഹൈബി ഈഡൻ എറണാകുളത്തെയും ആരിഫ് അരൂരിനെയുമാണ് നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും 2016 ൽ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി ഉപതെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ ജയിക്കാമെന്ന പ്രതീക്ഷയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാൽ ഉപതെരഞ്ഞെടുപ്പുകളിൽ അവരുടെ സാധ്യത വർധിക്കും.