video
play-sharp-fill

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം; ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും നടന്നില്ല; ഒടുവിൽ ചികിത്സ തേടി ആശുപത്രിയിലെത്തിപ്പോൾ ഡോക്ടറും കൈവിട്ടു; രക്ഷകരായത് ഫയർഫോഴ്‌സ്; നട്ട് മുറിച്ചുനീക്കിയത് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം; ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും നടന്നില്ല; ഒടുവിൽ ചികിത്സ തേടി ആശുപത്രിയിലെത്തിപ്പോൾ ഡോക്ടറും കൈവിട്ടു; രക്ഷകരായത് ഫയർഫോഴ്‌സ്; നട്ട് മുറിച്ചുനീക്കിയത് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ

Spread the love

കാഞ്ഞങ്ങാട്: ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിപ്പോയ 46കാരനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. യുവാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടും ഫലമില്ലാതായതോടെ, അവിടുത്തെ ഡോക്‌ടർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെ പ്രയാസപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്.

വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ലൈംഗികാവയവത്തിൽ കുടുങ്ങിപ്പോയത്. മദ്യ ലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്‌ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്‌ഥർ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത ഏറെ കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിൻ്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. ലൈംഗികാവയവത്തിൽ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.