
ആശ വർക്കർമാരുടെ രാപ്പകൽ സമരം; ഏഴു ദിവസമായി നിരാഹാര സമരം നടത്തിയവരെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി; ആശുപത്രിയിലെത്തിച്ചവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം താഴ്ന്ന സ്ഥിതിയിൽ
തിരുവനന്തപുരം: ആശ വർക്കർമാരുടെ രാപ്പകൽ സമരത്തിന്റെ ഭാഗമായി ഏഴു ദിവസമായി നിരാഹാര സമരം നടത്തിയവരെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശ വർക്കർ കെ.പി. തങ്കമണി എന്നിവരെയാണ് ഇന്ന് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം താഴ്ന്ന സ്ഥിതിയിലാണ് ആശുപത്രിയിൽ എത്തി ചികിത്സ നൽകിയത്.
എം.എ. ബിന്ദുവിന് പകരം പുത്തൻതോപ്പ് സി.എച്ച്.സിയിലെ ആശാവർക്കർ ബീന പീറ്റർ, വട്ടിയൂർക്കാവ് യു.പി.എച്ച്.എസിയിലെ ആശാവർക്കർ കെ.പി. തങ്കമണിക്ക് പകരം പാലോട് എഫ്.എച്ച്.എസിലെ എസ്.എസ് അനിതകുമാരി എന്നിവർ നിരാഹാര സമരം ഏറ്റെടുത്തു. നിരാഹാര സമരം ഒരാഴ്‌ച പിന്നിടുമ്പോഴും സർക്കാർ സംവിധാനങ്ങൾ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരത്തോടനുഭാവം പ്രകടിപ്പിച്ച സന്നദ്ധ സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരുടെ ആവശ്യ പ്രകാരം എത്തുന്ന ഡോക്‌ടർമാരുമാണ് നിലവിൽ നിരാഹാര സമരം നടത്തുന്നവരുടെ ആരോഗ്യ പരിശോധന നടത്തുന്നത്. സമരവേദിയിൽ നിന്ന് ആവശ്യപ്പെട്ടാൽ ആംബുലൻസ് എത്തിക്കുക എന്നത് മാത്രമാണ് പൊലീസ് ചെയ്തുവരുന്നത്.